ഈങ്ങാപ്പുഴ: നീറ്റ് പരീക്ഷയിൽ 720ൽ 685 മാർക്ക് നേടി അഖിലേന്ത്യ തലത്തിൽ 478ാം റാങ്കും ഒ.ബി.സി വിഭാഗത്തിൽ 122ാം റാങ്കും നേടിയ പുതുപ്പാടി മട്ടിക്കുന്ന് പറക്കാട്ടിരി ശശി - ബിന്ദു ദമ്പതികളുടെ മകൾ ബബിനയുടെ വിജയത്തിന് തിളക്കമേറെ.
കൂലിപ്പണിക്കാരായ മാതാപിതാക്കൾ, വാടക വീട്ടിൽ താമസം, ട്യൂഷൻ ഇല്ലാതെയുള്ള പൊതുവിദ്യാലയങ്ങളിലെ പഠനം എന്നിങ്ങനെ തികച്ചും പ്രതികൂല സാഹചര്യങ്ങള അതിജീവിച്ചാണ് ബബിന ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
മണൽവയൽ ഗ്രാമത്തിലെ എ.കെ.ടി എം.എൽ.പി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം, തുടർന്ന് മയിലള്ളാംപാറ സെൻറ് ജോസഫ് യു.പി സ്കൂൾ, കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂൾ, കോടഞ്ചേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ പൊതുവിദ്യാലയങ്ങളിലായിരുന്നു പഠനം.
ട്യൂഷനില്ലാതെ പഠിച്ച് ഹയർ സെക്കൻഡറി പരീക്ഷയിൽ 99.5 ശതമാനം മാർക്ക് നേടി. ഒരു വർഷം അരീക്കോട് റെയ്സിൽ പരിശീലനത്തിന് ശേഷം എഴുതിയ പരീക്ഷയിലാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
മൂത്ത സഹോദരി ശബിന കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ മൂന്നാം വർഷ ബി.ടെക് വിദ്യാർഥിയാണ്. ഇൗ കുടുംബത്തിന് സി.പി.എം പുതുപ്പാടി ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിെൻറ താക്കോൽ ഈ മാസം 20ന് കൈമാറാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.