കാസര്‍കോട്: പഞ്ചായത്തിനോടും സാമൂഹികക്ഷേമ വകുപ്പിനോടും സംരക്ഷണം നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ച കുടുംബത്തിലെ നവജാതശിശു നിലത്തുകിടന്ന് തണുത്ത് മരിച്ച് ഉറുമ്പരിച്ചനിലയില്‍. ചെങ്കള പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ നെല്ലിക്കട്ട പള്ളിക്ക് പിറകില്‍ താമസിക്കുന്ന ആമുവിന്‍െറയും നസീമയുടെയും ഇരട്ടക്കുട്ടികളിലൊന്നായ ആയിഷയാണ് ജനിച്ച് 22ാം ദിനം മരിച്ചത്. പോഷകാഹാരക്കുറവും വെറും നിലത്തുള്ള കിടത്തവുമാണ് കുഞ്ഞ് മരിക്കാന്‍ കാരണമായതെന്നാണ് പറയുന്നത്.
മാര്‍ച്ച് ഒന്നിന് രാവിലെ ആമുവിന്‍െറ വീട്ടിലേക്ക് സഹായവുമായത്തെിയ പ്രാദേശിക ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകരാണ് കുഞ്ഞിനെ തറയില്‍ തണുപ്പേറ്റ് മരിച്ചനിലയില്‍ കണ്ടത്തെിയത്. ഇരട്ടക്കുട്ടികളെ കൂടാതെ ഏഴ് ആണ്‍കുട്ടികള്‍കൂടി ഇവര്‍ക്കുണ്ട്. അതീവ ദയനീയസ്ഥിതിയില്‍ കഴിയുന്ന കുടുംബത്തിലെ കുട്ടികള്‍ മദ്റസയിലോ സ്കൂളിലോ പോകുന്നില്ല.
രോഗിയായ മാതാവ് ആരെയും വീട്ടിലേക്ക് അടുപ്പിക്കാറുമില്ല. കുട്ടികള്‍ ഉമ്മയുടെ ചുറ്റുവട്ടത്തില്‍ കഴിയുകയാണ്. ആമു കൂലിവേലചെയ്ത് കൊണ്ടു വരുന്നതു കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് കഞ്ഞിനല്‍കുന്നുണ്ട്. ആമുവിന്‍െറ വീട്ടുകാരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.