കൊച്ചി: ബാലഭാസ്കറിെൻറ മരണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കൊച്ചി കതൃക്കടവ് സി.ബി.െഎ ഒാഫിസിൽ രണ്ടുദിവസമായി നടന്ന നുണപരിശോധന പൂർത്തിയായി. ബാലഭാസ്കറിന്റെ മാനേജർ പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ എന്നിവരെ വെള്ളിയാഴ്ചയും കലാഭവൻ സോബി, വിഷ്ണു സോമസുന്ദരം എന്നിവരെ ശനിയാഴ്ചയുമായാണ് നുണപരിശോധനക്ക് വിധേയമാക്കിയത്.
സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിലെ ചെന്നൈയിലെയും ബംഗളൂരുവിലെയും പ്രത്യേക സംഘമെത്തിയാണ് പരിശോധന നടത്തിയത്. നാലുപേരും നേരത്തേ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഹാജരായി പരിശോധനക്ക് സമ്മതമാണെന്ന് അറിയിച്ചിരുന്നു.
ബാലഭാസ്കറിെൻറ വാഹനം അപകടത്തിൽപെടുമ്പോൾ ഒാടിച്ചത് ആരാണ്, ഭാര്യ ലക്ഷ്മി നൽകിയ മൊഴിയാണോ വിഷ്ണുവിെൻറ മൊഴിയാണോ സ്വീകാര്യം, പ്രകാശൻ തമ്പിക്കും വിഷ്ണു സോമസുന്ദരത്തിനും മരണത്തിൽ പങ്കുണ്ടോ, മരണവും തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തും തമ്മിൽ ബന്ധമുണ്ടോ എന്നീ കാര്യങ്ങൾ പുറത്തുകൊണ്ടുവരുകയാണ് നുണപരിശോധനയിലൂടെ സി.ബി.െഎ ലക്ഷ്യം വെച്ചത്.
പരിശോധനയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷമാവും അന്വേഷണം ഏതുദിശയിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന് സി.ബി.െഎ തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.