തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറ മരണവുമായി സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന നിലയിലേക്ക് അന്വേഷണം നീങ്ങുന്നു. ബാലഭാസ്കറിെൻറ മുൻ മാനേജറും സുഹൃത്തുമായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അപകടം നടക്കുേമ്പാൾ വാഹനമോടിച്ചെന്ന് പറയപ്പെടുന്ന അർജുൻ, സംഭവസ്ഥലത്ത് ദുരൂഹമായി പലതും കെണ്ടന്ന് മൊഴിനൽകിയ നടൻ കലാഭവൻ സോബി എന്നിവരെ നുണപരിശോധനക്ക് വിധേയരാക്കാൻ സി.ബി.ഐ കോടതിയിൽ അപേക്ഷ നൽകും.
ബാലഭാസ്കർ ജീവിച്ചിരിക്കുമ്പോൾ തന്നെ വിഷ്ണുവും പ്രകാശും സ്വർണക്കടത്ത് ആരംഭിച്ചിരുന്നതായാണ് സി.ബി.െഎയുടെ സംശയം. നാലുപേരെ നുണപരിശോധന നടത്തുന്നതിലൂടെ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
വിഷ്ണു സോമസുന്ദരം നിരവധി തവണ ദുൈബ സന്ദർശിച്ചതായാണ് സി.ബി.െഎക്ക് ലഭിച്ച വിവരം. ദുബൈയിൽ ആരംഭിച്ച ബിസിനസിൽ ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും ഇതിനായി 50 ലക്ഷം ബാലഭാസ്കർ കടമായി നൽകിയെന്നും വിഷ്ണു മൊഴി നൽകി. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനും ഇതിൽ നിക്ഷേപമുണ്ട്. ഇയാളുടെ ഭാര്യയുടെ പേരിൽ 20 ശതമാനം ഓഹരി നിക്ഷേപമാണുള്ളത്. സ്വർണക്കടത്ത് പിടിച്ചതോടെ കമ്പനി തകർന്നു. അടുക്കള ഉപകരണങ്ങൾ വിൽക്കുന്ന കമ്പനിയാണ് ആരംഭിച്ചത്. സ്വർണക്കടത്തായിരുന്നു ലക്ഷ്യമെന്ന് സംശയിക്കുന്നു.
അപകടസമയം ബാലഭാസ്കറാണ് വാഹനം ഒാടിച്ചതെന്ന് സി.ബി.െഎ ചോദ്യംചെയ്യലിൽ അർജുൻ മൊഴി നൽകി. അതേസമയം, വാഹനമോടിച്ചത് അർജുനായിരുന്നെന്ന് ക്രൈംബ്രാഞ്ച് ശാസ്ത്രീയമായി കണ്ടെത്തിയിരുന്നു. അതിൽ വ്യക്തത വരുത്താനാണ് നുണപരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.