തെളിവുകൾ കോടതി അംഗീകരിച്ചു; പുറത്തുവന്നത് 'ടീസർ' മാത്രമെന്ന് ബാലചന്ദ്രകുമാർ

വധഗൂഡാലോചന കേസിൽ നടൻ ദിലീപടക്കമുള്ളവർക്കെതിരെ താൻ നൽകിയ തെളിവുകൾ കോടതി അംഗീകരിച്ചുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈകോടതി തള്ളിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടൻ ദിലിപീന്റെ ഹരജി ഹൈക്കോടതി തള്ളുമെന്ന് പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ട്. തന്റെ തെളിവുകൾ കോടതി അംഗീകരിച്ചു. വ്യാജ ആരോപണങ്ങളുന്നയിച്ച് തകർക്കാൻ ശ്രമിച്ച വിശ്വാസ്യത തിരിച്ചുകിട്ടാൻ കോടതി വിധി സഹായിച്ചതായും ബാലചന്ദ്രകുമാർ പ്രതികരിച്ചു.

ഹൈക്കോടതി വിധി ആത്മവിശ്വാസം നൽകുന്നതാണെന്ന് ക്രൈംബ്രാഞ്ച് എസ്പി പി.മോഹനചന്ദ്രൻ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്നും എസ്പി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ദിലീപടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാനാണ് ഹൈകോടതിയിൽ ഹരജി നൽകിയിരുന്നത്. ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനു നൽകിയ ഓഡിയോ ക്ലിപ്പുകളാണു കേസിലെ നിർണായകമായ തെളിവ്. ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയാണ് ഹൈകോടതി തള്ളിയത്. ഏറെ നിർണായകമായ ഹരജിയിൽ ഹൈകോടതി സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. അന്വേഷണം തുടരാൻ ഹൈകോടതി അനുമതി നൽകിയിട്ടുണ്ട്.

അന്വേഷണ സംഘത്തിന് നൽകിയ 27 ഒാഡിയോ ക്ലിപ്പുകൾ 'ടീസർ' മാത്രമാണെന്നും മണിക്കൂർ നീളമുള്ള ക്ലിപ്പുകൾ ബാക്കിയുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

Tags:    
News Summary - balachandrakumar says, The court accepted the evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.