കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ ബാലാമണിയമ്മ പുരസ്‌കാരം പ്രഫ. എം. കെ. സാനുവിന്. മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.
സി. രാധാകൃഷ്ണൻ, കെ. എൽ. മോഹനവർമ്മ, പ്രഫ. എം. തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരെഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും ശിൽപ്പവും പ്രശസ്തിപത്ര വുമാണ് പുരസ്‌കാരം. ഏപ്രിൽ 6ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പുരസ്‌കാരസമർപ്പണം നടക്കും. 2019 ലെ ബാലമണിയമ്മ പുരസ്‌കാരം നോവലിസ്റ്റ് ടി. പത്മനാഭനായിരുന്നു.
നിരൂപകൻ, ജീവചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനായ സാനുമാഷ് കുന്തീദേവിയിലൂടെ നോവൽ സാഹിത്യത്തിലും തന്റെതായ പങ്കു വഹിച്ചുവെന്ന് പുരസ്ക്കാര നിർണയ സമിതി വിലയിരുത്തി. തുഞ്ചത്ത് എഴുത്തച്ഛന്റെ ശ്രീമഹാഭാഗവതത്തിന്റെ സംശോധനവും അർത്ഥവിവരണവും നിർവഹിച്ചിട്ടുണ്ട്. ഡോ. പി. പല്പുവും ചങ്ങമ്പുഴയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിയത് സാനുമാഷാണ്. ദൈവദശകത്തിന്റെ വ്യാഖ്യാനവും ഏറെ പ്രശംസ പിടിച്ചുപറ്റിയ രചന തന്നെയെന്നും സമിതി അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.