െകാച്ചി: കേരള തീരത്തുനിന്ന് ചെറുമീനുകെള പിടിക്കുന്നത് നിരോധിച്ചും പിടിക്കുന്ന മത്സ്യത്തിെൻറ വലുപ്പം നിജപ്പെടുത്തിയും സംസ്ഥാന സർക്കാർ ഉത്തരവ്. 44 ഇനം മത്സ്യങ്ങളുടെ കുറഞ്ഞ വലുപ്പം നിശ്ചയിച്ച് മേയ് 27നാണ് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒാരോ മീനിെൻറ വലുപ്പം സംബന്ധിച്ച പട്ടികയും ഇതോടൊപ്പമുണ്ട്. മത്സ്യതീറ്റക്കും വളത്തിനുമായി മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതും വിൽക്കുന്നതും തടയാനാണ് നടപടിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
അമേരിക്ക, ആസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂനിയൻ എന്നിവിടങ്ങളിൽ സമാന നിയമം പ്രാബല്യത്തിലുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നത്. ചെറുമീനുകളെ പിടിക്കുന്നത് നിർത്താനും രാത്രി മത്സ്യബന്ധനത്തിൽനിന്ന് വിട്ടുനിൽക്കാനും കൊച്ചിയിൽ നടന്ന ബോട്ടുടമ സംഘടനകൾ, ഉദ്യോഗസ്ഥർ, ഗവേഷകർ എന്നിവരുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.െഎ) 58 മത്സ്യങ്ങളുടെ കുറഞ്ഞ വലുപ്പം നിശ്ചയിച്ച് സർക്കാറിന് റിപ്പോർട്ട് നൽകി. ഇതിൽെപട്ട 14 ഇനം മത്സ്യങ്ങളുടെ പട്ടിക സർക്കാർ വിജ്ഞാപനത്തിൽ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ചാള, അയില, ചെറുചൂരകൾ, തിരിയാൻ, പാമ്പാട, കിളിമീൻ തുടങ്ങിയവ ഇതിൽപ്പെടുന്നു.
ഇതിനിടെ, കേരളത്തിൽ മാത്രമായി ചെറുമത്സ്യങ്ങെള പിടിക്കുന്നതിന് നിരോധനം സാധ്യമാവില്ലെന്ന നിലപാടിൽ ബോട്ടുടമകളിൽ ഒരുവിഭാഗം പിന്മാറി. പരമ്പരാഗത വള്ളക്കാർ ചെറുമീൻ പിടിത്തത്തിൽനിന്ന് വിട്ടുനിൽക്കുേമ്പാൾ ഏതാനും ബോട്ടുടമകൾ നിയമം ലംഘിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതിനെതിരെ പേട്രാളിങ് ശക്തിപ്പെടുത്തണമെന്നും കേരളവും തമിഴ്നാട്, കർണാടക സർക്കാറുകൾ സംയുക്തമായി ധാരണയിലെത്തണമെന്നും തൊഴിലാളികൾ പറയുന്നു. നിയമം ലംഘിക്കുന്ന പരമ്പരാഗത വള്ളങ്ങൾക്ക് 5000 രൂപ മുതൽ 50,000 രൂപ വരെ എൻജിൻ കുതിരശക്തിയുടെ അടിസ്ഥാനത്തിൽ പിഴ ചുമത്താനാണ് നീക്കം. ബോട്ടുകൾക്ക് 10,000 മുതൽ രണ്ടര ലക്ഷം വരെ പിഴ ചുമത്തും. രണ്ടാം തവണ പിടികൂടിയാൽ പിഴയുടെ 50 ശതമാനവും മൂന്നാം തവണ പിടികൂടിയാൽ ലൈസൻസ് റദ്ദാക്കാനുമാണ് സർക്കാർ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.