തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ തലസ്ഥാന ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് കലക്ടര്‍ വിലക്ക് ഏർപ്പെടുത്തി. വെള്ളിയാഴ്ച രോഗസ്ഥിരീകരണ നിരക്ക് 32.76 ആയിരുന്നു. തുടർന്നാണ് പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചത്.
വിവാഹം, മരണം എന്നിവക്ക് 50 പേരില്‍ താഴെ ആളുകളേ പങ്കെടുക്കാവൂ. മാളുകളില്‍ 25 സ്ക്വയർ ഫീറ്റില്‍ ഒരാള്‍ എന്ന കണക്കില്‍ മാത്രമാകും പ്രവേശനം. കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 15 ദിവസം അടച്ചിടണം.
നിശ്ചയിച്ച യോഗങ്ങള്‍ മാറ്റിവെക്കണം. സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈനായി നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.