ഇന്ന് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്‍െറ തെറ്റായ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച രാജ്യവ്യാപകമായി ബാങ്കുകള്‍ പണിമുടക്കുന്നു. പൊതുമേഖല ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, വിദേശബാങ്കുകള്‍, സഹകരണബാങ്കുകള്‍ എന്നിവയുടെ ശാഖകളെല്ലാം അടഞ്ഞുകിടക്കും.

പത്തുലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കി പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കും. ഇതോടെ രാജ്യത്ത് ബാങ്കിങ് രംഗം നിശ്ചലമാകും. കേന്ദ്രം നിലപാടുകള്‍ തിരുത്താന്‍ തയാറായില്ളെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംയുക്തസമരസമിതി നേതാക്കള്‍ അറിയിച്ചു.

ബാങ്കിങ് പരിഷ്കരണം ഉപേക്ഷിക്കുക, അശാസ്ത്രീയ തൊഴില്‍ പരിഷ്കാരം നടപ്പാക്കാതിരിക്കുക തുടങ്ങി 14 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അതേസമയം, എ.ടി.എമ്മുകളില്‍ ആവശ്യത്തിന് കറന്‍സി ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

Tags:    
News Summary - bank employees strike today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.