കരുവന്നൂരിൽ ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറും മുൻ മാനേജർ ബിജു കരീമും മാപ്പുസാക്ഷികൾ

എറണാകുളം: കരുവന്നൂർ കേസില്‍ നിര്‍ണായകനീക്കവുമായി ഇ.ഡി. കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ മാപ്പുസാക്ഷികളാക്കി. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറിനെയും മുൻ മാനേജർ ബിജു കരീമിനെയുമുമാണ് മാപ്പുസാക്ഷികൾ. കേസിലെ 33, 34 പ്രതികളെയാണ് മാപ്പുസാക്ഷികളാക്കിയത്.

സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികൾ കോടതിയിൽ സത്യവാങ്മൂലം നൽകി. ഇ. ഡി നേരത്തെ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ക്രമക്കേടിലെ സി.പി.എം ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്നവരാണ് മാപ്പുസാക്ഷികൾ എന്നാണ് ഇ. ഡി വിലയിരുത്തല്‍.

ഇരുവരും കോടതിയിൽ ഹാജരായി. കേസ് ഈ മാസം 21 ലേക്ക് മാറ്റി. സി.പി.എം കൗൺസിലർ അരവിന്ദാക്ഷന്‍റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇ.ഡി എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ പറഞ്ഞു. കരുവന്നൂരിലെ തട്ടിപ്പ് പണം സി.പി.എം അക്കൗണ്ടിലുമെത്തിയിട്ടുണ്ടെന്നും ബാങ്കിലെ ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികളാണെന്നും ഇ.ഡി കോടതിയില്‍ പറ‍ഞ്ഞു. അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇ.ഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.

Tags:    
News Summary - Bank ex-secretary Sunilkumar and ex-manager Biju Karim witnessed the apology in Karuvannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.