മുംബൈ: പെൻഷൻകാർക്ക് തുക കൈമാറുന്നത് വൈകിയാൽ പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകൾ എ ട്ടു ശതമാനം കണക്കിൽ പലിശ നഷ്ടപരിഹാരമായി നൽകണമെന്ന് ഭാരതീയ റിസർവ് ബാങ്ക് നിർദേശിച്ചു. പെൻഷൻ കുടിശ്ശിക അകാരണമായി വൈകുന്നതായുള്ള പെൻഷൻകാരുടെ പരാതിയെ തുടർന്നാണ് ആർ.ബി.ഐ നടപടി.
പെൻഷൻകാർ അപേക്ഷിക്കാതെതന്നെ നഷ്ടപരിഹാരം അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കണം. 2008 ഒക്ടോബർ ഒന്ന് മുതൽ പെൻഷൻ വൈകിയവർ നഷ്ടപരിഹാരത്തിന് അർഹരാണ്.
പെൻഷൻ ഉത്തരവു ലഭിച്ചാൽ ആർ.ബി.ഐയുടെ നിർദേശത്തിന് കാത്തിരിക്കാതെ തന്നെ പെൻഷൻ നൽകാൻ ബാങ്കുകൾ തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.