കൊച്ചി: സംസ്ഥാനത്ത് മാർച്ച് മാസം നാലുദിവസങ്ങളിൽ തുടർച്ചയായി ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. മാർച്ച് 22 നാലാം ശനിയാഴ്ചയായതിനാൽ ബാങ്കുകൾ സ്വാഭാവികമായും പ്രവർത്തിക്കില്ല. മാർച്ച് 23 ഞായറാഴ്ചയാണ്. മാർച്ച് 24, 25 തീയതികളിൽ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസിന്റെ(യു.എഫ്.ബി.യു)നേതൃത്വത്തിൽ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ മാർച്ച് 22, 23, 24,25 തീയതികളിൽ നാലു ദിവസം ബാങ്കുകൾ തുടർച്ചയായി അടഞ്ഞു കിടക്കുകയോ ഇടപാടുകൾ തടസ്സപ്പെടുകയോ ചെയ്യും. കൂടാതെ മാർച്ച് 30 ഞായറാഴ്ചയായതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല. മാർച്ച് 31ന് ഈദുൽ ഫിത്വർ പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും. അതിനാൽ ഈ അവധി ദിനങ്ങൾ കണക്കിലെടുത്ത് ബാങ്ക് ഇടപാടുകാർ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.