തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതിയിലുള്ള ‘ഡ്രൈ ഡേ’ ഒഴിവാക്കണമെന്ന ആവശ്യവുമായി ബാറുടമകൾ. ഡ്രൈ ഡേ അശാസ്ത്രീയമാണെന്നും ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റംവരുത്തണമെന്നും അവർ പറഞ്ഞു.
മദ്യനയം രൂപവത്കരിക്കുന്നതിന് മുന്നോടിയായി മന്ത്രി എം.ബി. രാജേഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
ബാറുകളുടെ പ്രവർത്തനസമയം രാവിലെ എട്ട് മുതൽ രാത്രി 11 വരെയാക്കണമെന്നും ഐ.ടി മേഖലയിലുള്ള ബാറുകൾക്ക് ‘നൈറ്റ് ലൈഫ്’ സംവിധാനം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. മുന്നണിയിലും സർക്കാറിലും കൂടിയാലോചിച്ച ശേഷം പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.