തിരുവനന്തപുരം: ബാർ കോഴക്കേസുസിൽ കെ.എം. മാണിയെ കുറ്റമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉറച്ചു നിൽക്കുകയാണെന്ന് വിജിലൻസ്. വിചാരണ വേളയിൽ വിജിലൻസ് അഭിഭാഷകൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് അഡ്വ. നോബിൾ മാത്യു ഫയൽ ചെയ്ത ആക്ഷേപത്തിെൻറ തുടർവാദം നടന്നു. വ്യക്തമായ തെളിവുണ്ടായിട്ടും മാണിയെ വിജിലൻസ് എങ്ങനെയാണ് മുക്തനാക്കിയതെന്ന് അഭിഭാഷകൻ ആരാഞ്ഞു.
ഇതിന് മറുപടിയായി, സത്യസന്ധമായി അന്വേഷണം നടത്തിയ ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് വിജിലൻസ് അറിയിച്ചു.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ കോടതിയിൽ ഹരജിയുമായി എത്തി. കൺവീനർ വൈക്കം വിശ്വനായിരുന്നു ഹരജിക്കാരനെന്നും ഇപ്പോൾ ആ പദവി താനാണ് വഹിക്കുന്നതെന്നും അതിനാൽ തന്നെ കക്ഷി ചേർക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, ഇത്ര നാളായിട്ടും കൺവീനർ മാറിയ കാര്യം കോടതിയെ അറിയിച്ചില്ലെന്നും ആവശ്യം അംഗീകരിക്കാനാകില്ലെന്നും വിജിലൻസ് നിയമയോപദേശകൻ കോടതിയെ അറിയിച്ചു. ഇതിനെത്തുടർന്ന് കൺവീനറുടെ ഹരജി ഉൾപ്പെടെ കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചേത്തക്ക് മാറ്റി. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പൂട്ടിയ 48 ബാർ തുറക്കാൻ മാണി അഞ്ചുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ബാറുടമ ബിജു രമേശിെൻറ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.