ബാര്‍ കോഴ: മാണിക്കെതിരെ തെളിവില്ലെന്ന് ഡിവൈ.എസ്.പി

തിരുവനന്തപുരം: മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തെളിവ് ലഭിച്ചില്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി നജ്മല്‍ ഹസന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിനെ ധരിപ്പിച്ചു. സാഹചര്യത്തെളിവുകള്‍ വെച്ച് മുന്നോട്ടുപോയാല്‍ കേസ് നിലനില്‍ക്കില്ളെന്നും കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവരുമെന്നും അദ്ദേഹം ജേക്കബ് തോമസിനെ അറിയിച്ചു.

എന്നാല്‍, മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചേതീരൂവെന്ന നിലപാടിലാണ് ജേക്കബ് തോമസ്. അവധിയിലുള്ള നജ്മല്‍ ഹസന്‍ ഇതോടെ അവധി നീട്ടാനുള്ള തയാറെടുപ്പിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ കണ്ടത്തൊന്‍ സാവകാശം വേണമെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കഴിഞ്ഞദിവസം കോടതിയെ ധരിപ്പിച്ചത്.

ബാറുടമകളായ രാജ്കുമാര്‍ ഉണ്ണിയുടെയും ബിജു രമേശിന്‍െറയും മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്നുള്ള അന്വേഷണവും തുടര്‍ന്ന് ലഭിച്ച സാഹചര്യത്തെളിവുകളും മാത്രമാണ് കേസ് ആദ്യം അന്വേഷിച്ച എസ്.പി ആര്‍. സുകേശന് ലഭിച്ചത്. തുടരന്വേഷണം നടത്തിയ നജ്മല്‍ ഹസനും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചില്ല. മാണിക്കെതിരെ മൊഴിനല്‍കാമെന്ന് രണ്ട് ബാറുടമകള്‍ ജേക്കബ് തോമസിനോട് പറഞ്ഞിരുന്നതായാണ് വിവരം.
പുതിയ വെളിപ്പെടുത്തലുകളുണ്ടെങ്കില്‍ തുടരന്വേഷണമാകാമെന്ന് ജേക്കബ് തോമസിന് അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശം ലഭിക്കുകയും ചെയ്തു.

ഇതോടെയാണ് കോടതി അനുമതിയോടെ കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. എന്നാല്‍, പുതിയ വെളിപ്പെടുത്തല്‍ നടത്താമെന്നേറ്റ ബാറുടമകള്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് പിന്മാറി. അതേസമയം, മാണിക്ക് കോഴ നല്‍കാന്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി കോടികള്‍ പിരിച്ചെന്ന് ബാറുടമ വി.എം. രാധാകൃഷ്ണന്‍ മൊഴിനല്‍കി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നജ്മല്‍ ഹസന്‍ മാണിക്കെതിരെ തെളിവില്ളെന്ന് ഡയറക്ടറെ ധരിപ്പിച്ചത്. 

Tags:    
News Summary - bar scam km mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.