തിരുവനന്തപുരം: ദേശീയ പാതയോരത്തെ ബീയര്‍, വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പെടെ എല്ലാ മദ്യ വിൽപന കേന്ദ്രങ്ങളും പൂട്ടേണ്ടി വരുമെന്ന് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ദേശീയ പാതയോരത്തെ മദ്യശാല പൂട്ടണമെന്ന സുപ്രിംകോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നിയമസെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. അബ്കാരി നിയമത്തില്‍ മദ്യം എന്നതില്‍ ബിയറും വൈനും ഉള്‍പ്പെടുത്തിയതിനാല്‍ ബിയര്‍പാര്‍ലറുകള്‍ക്കും ഇത് ബാധകമാണ്. വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്നും നിയമസെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി.
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് കുറഞ്ഞത് 500 മീറ്റര്‍ അകലെയായിരിക്കണം മദ്യശാലകള്‍ വേണ്ടതെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്. അതിനാല്‍ സംസ്ഥാനത്തെ പകുതിയോളം ബിയര്‍- വൈന്‍ പാര്‍ലറുകളും ബാറുകളും പൂട്ടേണ്ടതായി വരും. ഇത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ കാര്യമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.