കോട്ടയം: ജില്ലയില്‍ കോവിഡ് ചികിത്സാ സംവിധാനം ശക്തമാക്കുന്നതിെൻറ ഭാഗമായി സ്വകാര്യ വ്യവസായ ശാലകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ശേഖരിച്ചു തുടങ്ങി. ആദ്യ ദിവസമായ ഏപ്രില്‍ 28 ന് ലഭിച്ച 94 സിലിന്‍ഡറുകള്‍ ചികിത്സാ ഉപയോഗത്തിനായി കണ്‍വേര്‍ട്ട് ചെയ്ത് ഓക്‌സിജന്‍ നിറയ്ക്കുന്നതിനായി എറണാകുളത്തേക്ക് അയച്ചു.
സ്വകാര്യ സ്ഥാപനങ്ങളും ഏജന്‍സികളും വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിറക്കിയിരുന്നു.
സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്ക് സിലിന്‍ഡറുകള്‍ കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കുന്നതിന് കോട്ടയം ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന സിലിന്‍ഡറുകള്‍ ആരോഗ്യ വകുപ്പിന് കൈമാറും. ഓക്‌സിജന്‍ നിറച്ചശേഷം ഇവ ആശുപത്രികള്‍ക്ക് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.