ബെന്നി ബെഹനാൻ യു.ഡി.എഫ്​ കൺവീനർ സ്​ഥാനമൊഴിഞ്ഞു

കൊച്ചി: ബെന്നി ബെഹനാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവെച്ചു. ദേശീയ നേതൃത്വത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തൻ്റെ സ്ഥാനം കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. അത് കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് തന്നെ ദേശീയ നേതൃത്വത്തിന് കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

മാധ്യമങ്ങളിൽ വന്ന വാർത്തകൾ തന്നെ വേദനിപ്പിച്ചു. ഒരു ദേശീയ പാക്കേജിൻ്റെ അടിസ്ഥാനത്തിലാണ് താൻ കൺവീനറായത്. അത് ഒഴിവാക്കുകയാണ്. എൻ്റെ സ്ഥാനവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാകുന്നത് വിഷമം ഉണ്ടാക്കുന്ന കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണത്തിൽ മറുപടി പറയാൻ വയ്യ. നല്ലത് മാറി നിൽക്കുന്നതാണ്. പാർട്ടിക്ക് വേണ്ടി ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.