ന്യൂഡൽഹി: രാജ്യത്തെ അതിർത്തികൾ കാക്കുന്നതു പോലെ തീരദേശരേഖ സംരക്ഷിക്കുന്നതിന് വേണ്ടി പ്രതിരോധ ഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് ബെന്നി ബഹനാൻ എം.പി. ഇന്ത്യക്ക് വളരെ നീണ്ട തീരപ്രദേശമാണുള്ളത്. എന്നാൽ ഖേദകരമായി ചൂണ്ടിക്കാട്ടാനുള്ളത് ഭീകരരും കള്ളക്കടത്തുകാരും ഈ തീരങ്ങളിലൂടെ നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുകയും ഭീഷണി ഉയർത്തുകയും ചെയ്യുന്നതാണ്. ഒപ്പം അറേബ്യൻ തീരപ്രദേശങ്ങളിൽ ആഗോളതാപനം വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.
കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹങ്ങളെയും മനുഷ്യരെയും ഇത് വളരെ മോശമായി ബാധിക്കുന്നു. ആഗോള കാലാവസ്ഥയിലെ മാറ്റം കാരണം തീരപ്രദേശത്തെ സ്ഥിതി വളരെ ദുർബലമാണെന്നും കടലിനെ ആശ്രയിക്കുന്ന പാവപ്പെട്ടവർക്ക് ഉപജീവനം കണ്ടെത്തുന്നതിനും രാജ്യതാൽപ്പര്യം സംരക്ഷിക്കുന്നതിനും പ്രത്യേക പിന്തുണാ പാക്കേജ് ആവശ്യമാണെന്നും എം.പി ലോക്സഭയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.