ന്യൂഡൽഹി: അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിൽ കേന്ദ്രനിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്. മേഘാലയയിൽ ബെന്നി ബെഹനാൻ എം.പിയും ജെ.ഡി. സീലവുമാണ് നിരീക്ഷകർ.
നാഗാലാൻഡിൽ എം.പിമാരായ ഫ്രാൻസിസ്കോ സർദാന, ഡോ. കെ. ജയകുമാർ എന്നിവർ. ത്രിപുരയിൽ അർവീന്ദർ സിങ് ലവ്ലി, അബ്ദുൽ ഖാലിക് എം.പി എന്നിവരാണ് നിരീക്ഷകർ.
മൂന്നിടത്തും സീനിയർ നിരീക്ഷകനായി മുകുൾ വാസ്നിക് എം.പിയേയും നിയോഗിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.