തിരുവനന്തപുരം : അഴിമതി രഹിത സിവില്‍ സർവീസ് യാഥാർഥ്യമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കാന്‍ ജോയിന്റ് കൗണ്‍സിലിന് കഴിയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിരമിച്ച ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ഷാനവാസ്ഖാന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന് വേണ്ടിയാണ് സിവില്‍ സർവീസെന്നും, സിവില്‍ സർവീസില്‍ ജനങ്ങളാണ് യഥാർഥ യജമാനന്‍മാര്‍ എന്ന ചിന്ത ഓരോ ജീവനക്കാരനും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീര്‍ ഉപഹാര സമര്‍പ്പണം നടത്തി. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ അധ്യക്ഷനായ യാത്രയയപ്പ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടിവ് അംഗം പി. സന്തോഷ് കുമാര്‍ എം.പി., കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, എന്‍.ജി.ഒ.യൂനിയന്‍ ജനറല്‍ സെക്രട്ടറി എം.എ.അജിത് കുമാര്‍, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ്.സജീവ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.