ബെവ്​ ക്യൂ ആപ്​ തൽക്കാലം തുടരും; സാ​േങ്കതിക തകരാർ പരിഹരിക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത്​ മദ്യവിതരണത്തിലെ തിരക്കൊഴിവാക്കാനായി സജ്ജീകരിച്ച ബെവ്​ ക്യൂ ആപ്​ തൽക്കാലം ഒഴിവാക്കേണ്ടെന്ന്​​ സർക്കാർ തീരുമാനം. ആപിലെ സാ​േങ്കതിക തകരാറുകൾ പരിഹരിക്കാൻ കമ്പനിക്ക്​ സർക്കാർ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട  എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ വിളിച്ച്​ ചേർത്ത ഉന്നതതല യോഗത്തിലാണ്​ തീരുമാനമുണ്ടായത്​. ബീവറേജസ് കോർപ്പറേഷൻ​ ഉദ്യോഗസ്ഥരും യോഗത്തിൽ പ​െങ്കടുത്തിരുന്നു. 

സംസ്ഥാനത്തെ മദ്യശാലകളിൽ തിരക്ക്​ കുറഞ്ഞിട്ടുണ്ടെന്ന്​ എക്​സൈസി​​​െൻറ​ വിലയിരുത്തലുണ്ടായിരുന്നു. ടോക്കൺ സ​​മ്പ്രദായം ഒഴിവാക്കണമെന്ന്​ ബാറുടമകളും സർക്കാറിനോട്​ ആവശ്യപ്പെട്ടിട്ടിരുന്നു​. എങ്കിലും തൽക്കാലത്തേക്ക്​ ആപി​​​െൻറ പ്രവർത്തനം തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

അതേസമയം ബെവ്​ ക്യൂ ആപ്​ തുടർച്ചയായ രണ്ടാം ദിവസവും പണിമുടക്കി. ബെവ്​ ക്യു ആപും മൊബൈൽ കമ്പനികളുമായുള്ള ലിങ്കിലാണ്​ പ്രശ്​നമെന്നാണ്​ നിർമ്മാതാക്കളായ ഫെയർകോഡ്​ വ്യക്​തമാക്കുന്നത്​.

Tags:    
News Summary - BEV Q App issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.