തിരുവനന്തപുരം: ആരാധനാലയങ്ങൾവരെ 31വരെ അടച്ചിട്ടിട്ട് ബിവറേജസ് കോർപറേഷെൻറ മ ദ്യവിതരണശാലകൾ തുറന്നിടാൻ പഞ്ചാബ് സർക്കാറിനെ കൂട്ടുപിടിച്ച മുഖ്യമന്ത്രിയുടെ നടപടി അപഹാസ്യമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻ ചാണ്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
പഞ്ചാബിൽ ബാറുകളും മറ്റെല്ലാ മദ്യവിതരണകേന്ദ്രങ്ങളും അടച്ചുപൂട്ടിയതാണ്. പഞ്ചാബ് സർക്കാറിെൻറ അവശ്യവസ്തു പട്ടികയിൽ ബിവറേജസ് (പാനീയം) എന്നു കണ്ട് തെറ്റിദ്ധരിച്ചതാണെങ്കിൽ മുഖ്യമന്ത്രി ഉടനടി തെറ്റ് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സൗജന്യ റേഷൻ നൽകുന്നതിനൊപ്പം ഓണക്കാലത്ത് കൊടുക്കുന്നതുപോലെയുള്ള കിറ്റ് കൊടുക്കാൻ സർക്കാർ തയാറാകണം.ഇറാൻ, മലേഷ്യ, മൾഡോവ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്ര ഗവൺമെൻറിൽ സമ്മർദം ചെലുത്തി ആവശ്യമായ നടപടികൾ എടുക്കണമെന്നും തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.