തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഓണത്തിനു വൻതുക ബോണസ് നൽകുന്നതിനെതിരെ ധനവകുപ്പ്. 85,000 രൂപ വരെ ബോണസ് നൽകുന്നതു ധനപരമായ നിരുത്തരവാദിത്തമാണെന്നും ഇതു നിയന്ത്രിക്കണമെന്നും അഭ്യർഥിച്ച് ധനമന്ത്രി ഡോ. തോമസ് െഎസക് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ഇൻസെൻറിവ് ഒമ്പതിൽനിന്ന് ഏഴേമുക്കാൽ ശതമാനമായി വെട്ടികുറക്കുകയും ചെയ്ത മാതൃകയിൽ ബെവ്കോ ജീവനക്കാരുടെയും ഇൻസെൻറിവ് വെട്ടിക്കുറക്കണമെന്നാണ് ധനവകുപ്പിെൻറ ആവശ്യം.ശമ്പളത്തിെൻറ രണ്ടുമടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്കോയിൽ മിക്ക ജീവനക്കാർക്കും ലഭിക്കുക.19.25 ശതമാനം എക്സ്ഗ്രേഷ്യയും 10.25 ശതമാനം പെർഫോമൻസ് അലവൻസും ചേർത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ അനുവദിച്ചത്.
സർക്കാറിന് കീഴിലെ സ്ഥാപനത്തിൽ ഇത്ര ഉയർന്ന ബോണസ് നൽകുന്നതിലെ വിയോജിപ്പാണ് ധനകവകുപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ബെവ്കോയുടെ ബോണസിന് പരിധി െവക്കണമെന്നാണ് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിരിക്കുന്നത്. വൻ തുക ഇൻസെൻറിവ് ലഭിക്കുന്നതിനെ തുടർന്ന് ബെവ്കോയിലേക്ക് ഡെപ്യൂട്ടേഷൻ വാങ്ങുന്നതിനായി ജീവനക്കാർ മത്സരിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. തങ്ങളുടെ ബോണസിനെതിരെ വിമർശനം വന്ന സാഹചര്യത്തിൽ കെ.എസ്.എഫ്.ഇയിലെ വൻ ഇൻസെൻറിവാണ് ബെവ്കോ ജീവനക്കാർ ഉയർത്തിക്കാണിച്ചിരുന്നത്. കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ഇൻസെൻറിവ് ഒമ്പതിൽനിന്ന് ഏഴേമുക്കാലായി കുറക്കുകയായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർക്ക് ഒാണക്കാലത്ത് ഒന്നേകാൽലക്ഷം രൂപ വരെ ഇൻസെൻറിവ് ലഭിച്ചിരുന്നു. ഇതു കുറച്ചതോടെ ഉയർന്ന ബോണസ് 75,000 രൂപയായി. സമാന പരിധി ബെവ്കോയിലും വേണമെന്നാണ് ധനവകുപ്പ് ആവശ്യം. തങ്ങളുടെ ജോലിയുടെ പ്രത്യേകതയും ജോലി സമയവും കണക്കാക്കിയാണ് ബോണസെന്നാണ് ജീവനക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.