തിരുവനന്തപുരം: െബവ് ക്യൂ ആപ്പിലൂടെ ആദ്യദിവസം ടോക്കൺ സേവനം ഉപയോഗപ്പെടുത്തിയത് 2.25 ലക്ഷം പേരെന്ന് മുഖ്യമന്ത്രി. ആദ്യദിവസമുണ്ടായ സാങ്കേതികതടസ്സങ്ങള്‍ പരിഹരിച്ച് വെര്‍ച്വല്‍ ക്യൂ സംവിധാനം തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വിദേശ മദ്യവില്പന പുനരാരംഭിച്ചത്.
ബെവ്കോയുടെ ആപ് നിലവില്‍ വരുന്നതിനു മുമ്പുതന്നെ വ്യാജ ആപ് പ്ലേസ്റ്റോറില്‍ ലഭ്യമായത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനെ ചുമതലപ്പെടുത്തി.
ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാരെന്ന് കാണുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.