ആലപ്പുഴ: മാർക്സിസത്തിെൻറ കരുത്തുറ്റ ആശയവാഹകയാണ് ഭാഗീരഥിയമ്മ. പുന്നപ്ര-വയ ലാറിെൻറ വിപ്ലവവീര്യെത്തക്കാൾ കടുപ്പമാണ് ചേർത്തല വയലാർ കൊച്ചുതറ വീട്ടിൽ ഭാഗീ രഥിയമ്മയുടെ നിലപാടുകൾക്ക്. ഇടതുപക്ഷ ആശയങ്ങൾ പിന്തുടരുകയും പ്രചരിപ്പിക്കുക യും ചെയ്യുേമ്പാൾതന്നെ മതങ്ങളെയും അവർ മാറ്റിനിർത്തുന്നില്ല. ഈ പുണ്യറമദാൻ ദിനങ്ങൾ ഖുർആൻ പഠനത്തിന് മാറ്റിവെച്ചിരിക്കുകയാണ്. ഏക മകൾ രഞ്ജിനി ദേവിയുടെ മകൻ ധനസുമോദിെൻറ പുതിയ വീടായ ചേർത്തലയിലെ ‘കണിക്കൊന്ന’യിൽ രണ്ടുദിവസം െചലവഴിക്കാൻ എത്തിയതാണ് അവർ.
ധനസുമോദിന് സുഹൃത്ത് റിയാസ് സമ്മാനമായി കൊടുത്ത ഖുർആൻ പരിഭാഷ കണ്ടപാടെ ഭാഗീരഥിയമ്മ വായനക്കെടുത്തു. വളരെ ചിട്ടയോടെ വായനയും തുടങ്ങി. ഖുർആൻ ശാസ്ത്ര ഗ്രന്ഥമാെണന്നതിന് അതിൽതന്നെ ധാരാളം തെളിവുണ്ടെന്ന് അവർ പറയുന്നു. വ്യാഖ്യാനങ്ങൾക്കപ്പുറം മൂലഗ്രന്ഥം വായിക്കണമെന്നാണ് ആഗ്രഹം. അതിന് ഭാഷ പഠിക്കണം.
ഇതിനിടെ, ഭാഗീരഥിയമ്മ ഖുർആൻ പാരായണം ചെയ്യുന്നതിെൻറ ചിത്രം േഫസ്ബുക്കിലും വൈറലായി. അമുസ്ലിംകൾ ഖുർആൻ പാരായണം ചെയ്യാൻ പാടില്ലെന്ന് ഒരുവിഭാഗം ചിത്രത്തിനുതാഴെ അഭിപ്രായം പറഞ്ഞു.
എന്നാൽ, ഖുർആൻ മുസ്ലിംകളുടെ കുത്തകയല്ലെന്നും അത് മാനവരാശിക്കുള്ളതാണെന്നും താൻ ഇനിയും അത് വായിച്ചുപഠിക്കുമെന്നും അവർ തീർത്തുപറയുന്നു. മറ്റുള്ളവർ ഖുർആൻ പഠിക്കുന്നതിനെ എതിർക്കുന്നവർ യഥാർഥ മുസ്ലിംകൾ അല്ല. ഒരു യഥാർഥവിശ്വാസിക്ക് അതിനെ തടുക്കാൻ കഴിയില്ലെന്നും അവർ പറയുന്നു. കടുത്ത കമ്യൂണിസ്റ്റുകാരിയായ ഭാഗീരഥിയമ്മ സഹോദരങ്ങളുടെ മക്കൾക്കിട്ട പേരുകൾപോലും കമ്യൂണിസ്റ്റ് ആചാര്യന്മാരുടേതാണ്. ദിമിത്രേവ്, സ്റ്റാലിൻ, ക്രൂഷ്ചേവ് എന്നിവരൊക്കെ അതുകൊണ്ടുതന്നെ 83ാം വയസ്സിലും ഈ അമ്മയുടെ വിളിപ്പുറത്ത് വീട്ടിൽതന്നെയുണ്ട്. നാട്ടിലെ ഒട്ടുമിക്ക സമരങ്ങളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. വയലാറിൽ കള്ളുഷാപ്പ് വരുന്നതിനെ ഒറ്റക്ക് സമരം ചെയ്ത് തോൽപിച്ച ചരിത്രമുണ്ട് ഈ അമ്മക്ക്.
കേരള ചരിത്രവും കമ്യൂണിസ്റ്റ് ചരിത്രവും മനഃപാഠമാണ്. ശ്രീനാരായണഗുരുവിനെക്കുറിച്ചും ആഴത്തിൽ പഠിച്ചിട്ടുണ്ട്. എ.കെ.ജിയുടെ ഒളിവുകാലത്തെക്കുറിച്ച് വി.ടി. ബൽറാം എം.എൽ.എയുടെ പ്രസ്താവന വിവാദമായപ്പോൾ ഭാഗീരഥിയമ്മ നൽകിയ മറുപടി അന്ന് ഏെറ ചർച്ച ആയിരുന്നു. കോൺഗ്രസ് നേതാവ് വയലാർ രവിയുടെ വീട്ടിൽ എ.കെ.ജി ഒളിവിൽ പാർത്തിട്ടുണ്ടെന്ന കാര്യം എം.എൽ.എക്ക് അറിയുമോ എന്നായിരുന്നു അന്ന് ഭാഗീരഥിയമ്മയുടെ ചോദ്യം. ബൈബിളും മറ്റ് മതഗ്രന്ഥങ്ങളും ഇതിന് മുമ്പുതന്നെ ഇവർ പഠനവിധേയമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.