കൊല്ലം: 106ാം വയസിൽ നാലാം ക്ലാസ് തുല്യതപരീക്ഷ പാസായി വാർത്തകളിൽ ഇടംപിടിച്ച കൊല്ലം സ്വദേശിനി ഭാഗീരഥി അമ്മ(107) അന്തരിച്ചു. കഴിഞ്ഞ ഒരു മാസത്തിലേറെയായി ശാരീരിക അവശതകളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
സംസ്ഥാന സാക്ഷരതാമിഷന്‍റെ നാലാതരം തുല്യത പരീക്ഷയെഴുതിയാണ് തൃക്കരുവ പ്രാക്കുളം നമ്പാളിയഴികത്ത് തെക്കതിൽ ഭാഗീരഥി അമ്മ വാർത്തകളിൽ ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൻകീബാത്തിൽ ഭാഗീരഥി അമ്മയെ കുറിച്ച് പരാമർശിക്കുകയും അഭിനന്ദിക്കുയും ചെയ്തിരിന്നു.
കേന്ദ്രസർക്കാർ നാരീശക്തി പുരസ്കാരം നൽകി ഭാഗീരഥി അമ്മയെ ആദരിച്ചിരുന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.