പി സീ.. റബ്ബറും ഏലവും കണ്ടുവളർന്ന താങ്കൾക്ക് പെണ്ണിന്‍റെ മാനത്തിന്‍റെ വിലയറിയുമോ?

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ വീണ്ടും വീണ്ടും അപമാനിച്ചുകൊണ്ടുള്ള പി.സി ജോര്‍ജ് എം.എൽ.എയുടെ പ്രസ്താവനക്കെതിരെ നടിയും ഡബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.  താങ്കളുടെ പെൺമക്കൾക്കാണിത് സംഭവിച്ചതെങ്കിൽ താങ്കളവരെ വീട്ടിൽ പൂട്ടിയിടുമോ? അവർ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കൾ പറയുമോ? എന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

നടി ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ പിറ്റേദിവസം എങ്ങിനെ ഷൂട്ടിംഗിന് പോയി എന്നായിരുന്നു ഇന്നലെ പി.സി ജോർജ് ചോദിച്ചത്.

താങ്കൾ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. അതിന് കൈയടിക്കുന്നവരേയും കണ്ടിട്ടുണ്ട്. പക്ഷേ ഇതിത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി. റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളർന്ന താങ്കൾക്ക് പെണ്ണിന്‍റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ല. താങ്കൾ ആരേയാണ് സംരക്ഷിക്കുന്നതെന്ന് മനസ്സിലാകുന്നില്ല എന്നും ഭാഗ്യലക്ഷ്മി എഴുതുന്നു.

നടിയും ഞങ്ങളുടെ മകളാണെന്നാണ് അന്ന് അമ്മ ഭാരവാഹികൾ പറഞ്ഞത്. തന്‍റെ മകളെ അപമാനിച്ച വ്യക്തിക്കെതിരെ അമ്മ സംഘടന എന്തെങ്കിലും ചെയ്യുമോ എന്ന് ചോദിച്ചാണ് ഭാഗ്യലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

Full View
Tags:    
News Summary - Bhagyalakshmi against P c george mla-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.