കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അടിമുടി ആശയക്കുഴപ്പവും ദുരൂഹതയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 64,000 കോടി രൂപയാണ് മൊത്തം ചെലവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് 80,000 കോടിയെന്നാണ്. സര്‍ക്കാര്‍ വെബ്സൈറ്റിലും ഡി.പി.ആറിലും വ്യത്യസ്ത വിവരങ്ങളാണ്. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കുന്നതും വ്യത്യസ്ത മറുപടി. എല്ലാ കാര്യങ്ങളിലും ഡേറ്റ തിരിമറിയാണ്. കല്ലിടുന്നതിനെതിരെ ഒരുസ്ഥലത്തും സമരക്കാരുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടില്ല. എന്നാല്‍, സമരക്കാരെ പൊലീസ് അടിച്ചമര്‍ത്തുകയാണ്.
അലൈന്മെന്റ് മാറ്റിയത് സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആരോപണം ഉന്നയിച്ചപ്പോഴാണ് തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞത്. എന്നാല്‍, എട്ടുമാസം മുമ്പ് തെരഞ്ഞെടുപ്പ് കമീഷന് നല്കിയ സ്വത്തുവിവര കണക്കില്‍ 32 ലക്ഷത്തിന്റെ സ്വത്ത് മാത്രമേയുള്ളൂവെന്നാണ്.
ഇതിലെ വൈരുധ്യം മന്ത്രിതന്നെയാണ് തീർക്കേണ്ടത്. ബസ് സമരം മൂന്ന് ദിവസമായിട്ടും ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സില്‍വര്‍ ലൈനിനുവേണ്ടി പൊതുഗതാഗതത്തെ തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതി തകർക്കാൻ ഗൂഢശ്രമം -മന്ത്രി സജി ചെറിയാൻ
കോട്ടയം: കെ-റെയിൽ പദ്ധതി തകർക്കാൻ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബി.ജെ.പിയും കോൺഗ്രസും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പ്രാഥമിക സർവേക്ക് ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപതക്ക് പദ്ധതിയോട് എതിർപ്പില്ല. ലേഖനത്തിൽ പ്രകടിപ്പിച്ചത് സഭയുടെ വികാരം മാത്രമാണ്. സർക്കാറിന്റെ മുന്നിൽ കൊണ്ടുവരേണ്ട വിഷയങ്ങൾ മഹാന്മാർ പറയുമ്പോൾ അത് മാനിക്കും. കൂടുതൽ കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.