വൻകിടക്കാർ മാത്രം പോര; സംരക്ഷിക്കണം ചെറുകിടക്കാരേയും

കോവിഡ്​ വലിയ ദുരിതമാണ്​ ചെറുകിട വ്യാപാരികൾക്ക്​ വരുത്തിവെച്ചത്​. 2019നെ അപേക്ഷിച്ച് ഈ മേയിൽ 79 ശതമാനത്തി​ന്‍റെ ഇടിവാണ്​ ചില്ലറവ്യാപാരത്തിലുണ്ടായത്​. ഭക്ഷ്യപലചരക്കു വിൽപനയിൽ 34 ശതമാനവും, പാദരക്ഷ, സൗന്ദര്യവർധകവസ്തുക്കൾ, നിത്യോപയോഗവസ്തുക്കൾ വ്യക്തിഗതപരിചരണ ഇനങ്ങൾ തുടങ്ങിയവയിൽ 85 ശതമാനവും ഇടിഞ്ഞു​. ഈ സാഹചര്യത്തിൽ റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (Retail Association of India) ചില ആവശ്യങ്ങൾ മുന്നോട്ടുവെച്ചിരുന്നു. നിലവിലെ പെർമിറ്റ്​ പുതുക്കുന്നതിനും, വ്യാപാര ലൈസൻസ്​, നോ ഒബ്ജക്​ഷൻ സർട്ടിഫിക്കറ്റ്കാലാവധി നീട്ടൽ, സ്ഥാപന ലൈസൻസ്​, ഭക്ഷ്യ ലൈസൻസ്​,

ഫയർ എൻ.ഒ.സി, വാണിജ്യവുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ ലൈസൻസ്​, മാൾ, ഷോപ്പിങ്​ സെൻറർ, റീട്ടെയിൽ സ്​റ്റോർ, റസ്​റ്റാറൻറ്​, പബ്ബ്​ എന്നിവക്കുൾപ്പെടെയുള്ള അനുമതികൾ പുതുക്കുന്നതിനുള്ള കാലാവധി നീട്ടുക. എം.എസ്​.എം.ഇ വിതരണക്കാർക്കുള്ള താൽക്കാലിക സമാശ്വാസം 45 ദിവസത്തിൽ നിന്ന് മാർച്ച് 2022 വരെ ആക്കുക. മൂന്നാം തരംഗത്തിനും, സാർസ് ഗണത്തിൽപെട്ട രോഗങ്ങൾക്കുമെതിരെയുള്ള മുൻകരുതലുകൾ സ്വീകരിക്കുക എന്നിവയായിരുന്നു അത്​. ഈ നിർദേശങ്ങളെ മുൻനിർത്തി ഏഴു പരിഹാരമാർഗങ്ങൾ നിർദേശിക്കുകയാണിവിടെ.

ഡിജിറ്റൽ എക്കോസിസ്​റ്റം

ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഓൺലൈൻ ഭീമന്മാരുടെ ഇടപെടലാണ് കോവിഡ്​കാലത്ത്​ ചെറുകിടക്കാർ നേരിടുന്ന വലിയ ഭീഷണി. സമാന്തര സംവിധാനം സൃഷ്​ടിച്ച്​ മാത്രമേ ഈ വെല്ലുവിളി നേരിടാനാവൂ. ആദ്യപടി റീട്ടെയിൽ വ്യാപാരികൾക്ക് അടിസ്ഥാന ഡിജിറ്റൽ വിദ്യാഭ്യാസം നൽകുകയും, ഓൺലൈനിലും മൾട്ടിചാനലുകൾ വഴിയും കച്ചവടം ചെയ്യാൻ ബോധവാന്മാരാക്കുകയുമാണ്. കൂടാതെ ഓരോ റീട്ടെയിൽ വ്യാപാരിക്കും വെബ്സൈറ്റ് നിർമിക്കുകയോ സമാന വ്യാപാരത്തിലുള്ള ഒന്നിലധികം വ്യാപാരികളുമായി പോർട്ടലുകൾ നിർമിക്കുകയോ ചെയ്യാം.

റീട്ടെയിൽ സ്​റ്റോറുകളിൽ പോർട്ടൽ ബുക്കിങ്

റീട്ടെയിൽ സ്​റ്റോറിലെ വ്യാപാര സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് പോർട്ടൽ ആവശ്യമാണ്​. ചതുരശ്രയടി അടിസ്ഥാനമാക്കി ഒരു കടയിൽ എത്ര പേരെ അനുവദിക്കാം എന്ന അറിയിപ്പും വേണം. ഓരോ 30 മിനിറ്റിലും സ്​റ്റോറുകളിൽ നിന്ന് തത്സമയ അപ്ഡേറ്റുകൾ പോർട്ടലിൽ ലഭിക്കണം. സ്​റ്റോർ മാനേജർക്കോ ഉടമയ്ക്കോ ഡേറ്റ നൽകാൻ കഴിയും.

സ്​റ്റോർ സമയം ദീർഘിപ്പിക്കുക

സ്​റ്റോർ സമയവും പ്രവൃത്തി ദിനങ്ങളും പരിമിതപ്പെടുത്തിയ നടപടി ഒരു പരിധിവരെ ഫലപ്രദമാണ്. എന്നാൽ ജനക്കൂട്ടം നിയന്ത്രണവിധേയമല്ല എന്നതാണ്​ പ്രശ്​നം. രാത്രി വൈകിയും സ്​റ്റോർ സമയം നീട്ടി പ്രശ്​നം പരിഹരിക്കാം​. ഇത് ബുക്കിങ്​ പോർട്ടലുമായി സംയോജിപ്പിക്കുകയും വേണം. ഷിഫ്റ്റ്​ കൂട​ു​േമ്പാൾ അധിക ജോലിക്കാരെ ആവശ്യം വരുകയും തൊഴിൽ മേഖലക്ക്​ ഗുണകരമാവുകയും ചെയ്യും.

ലോജിസ്​റ്റിക് ഇൻഫ്രാസ്ട്രക്ചർ

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമിക്കുന്നതി​‍െൻറ വിജയം, ഒരു ലോജിസ്​റ്റിക് ഇൻഫ്രാസ്ട്രക്ചർ എത്രത്തോളം നന്നായി നിർമിച്ചിരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡിജിറ്റൽ മാധ്യമം വഴി ചില്ലറ വിൽപന സാധ്യത വർധിച്ചാൽ കൂടുതൽ പേരെ ലോജിസ്​റ്റിക് മേഖലകളിലേക്കു ആകർഷിക്കാം. ഇതിലൂടെ ചില്ലറ വ്യാപാരികൾക്ക്​ ഏകീകൃത നിരക്ക്​ ഉറപ്പാക്കാനും പാക്കിങ്ങിനും ഡെലിവറി സമയത്തിനും അനുസരിച്ചുള്ള നിലവാരം ഉറപ്പാക്കാനും കഴിയും.

ഏകീകൃത വാടക വ്യവസ്ഥ

വാടകവർധനയാണ്​ മ​റ്റൊരു പ്രധാന പ്രശ്​നം. ലോക്​ഡൗണിലും വാടക നൽകേണ്ടിവരുന്നു​. ആദ്യ ലോക്ഡൗണിൽ വാടകയിൽ ഇളവ്​ നൽകാൻ സർക്കാർ നിർദേശിച്ചെങ്കിലും രണ്ടാമത്തേതിൽ അതുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി കാരണം കട ഒഴിഞ്ഞുകൊടുത്തവരും കുറവല്ല. ഇത്​ സൂചിപ്പിക്കുന്നത് വെള്ളപ്പൊക്കത്തിനും ഭൂകമ്പത്തിനും സമാനമായ 'FORCE MAJEURE' പരിധിയിൽ ലോക്ഡൗണുകളെയും ഉൾപ്പെടുത്തണമെന്നതാണ്. ഓരോ പ്രദേശത്തിനും പരമാവധി വാടക പരിധി നിരക്ക് പ്രഖ്യപിക്കണം.

മൂലധന പിന്തുണ

റീട്ടെയിൽ വ്യാപാരികൾക്ക്​ കുറഞ്ഞത് ലക്ഷം രൂപ പ്രവർത്തനമൂലധനം നൽകണം. വരുമാന പരിധി അടിസ്ഥാനമാക്കി അർഹരായവരെ ഉൾപ്പെടുത്താം. വായ്​പ പലിശരഹിതവും ഒരു വർഷത്തിനു ശേഷം തിരിച്ചടവു തുടങ്ങുന്നതും ആയിരിക്കണം.

വൻകിടക്കാർ മാത്രം പോര; സംരക്ഷിക്കണം 

കോവിഡ്​ മൂലം ഉപഭോക്തൃവികാരം ഗണ്യമായി കുറഞ്ഞു. ഇൻഡ്യൂസ്ഡ് അഥവാ പ്രേരിതമായ ഉപഭോക്തൃ വിനിയോഗത്തിലൂടെ മാത്രമെ ഇതിനു പരിഹാരമുള്ളൂ. ഇതിനായി ഡിജിറ്റൽ വാലറ്റ് ഉണ്ടാക്കുകയും, ഓരോ ആഴ്ചയും ഉപഭോക്താവിന് അല്ലെങ്കിൽ ഒരു കുടുംബത്തിന് 500-1000 രൂപ സർക്കാർ ടോപ്അപ്​ ചെയ്യണം. അവശ്യവസ്തുക്കളും മദ്യവും ഒഴികെയുള്ള ചില്ലറ ഉൽപന്നങ്ങളുടെ ഉപഭോഗത്തിനു മാത്രമേ ഇത് ഉപയോഗിക്കാനാവൂ. ഉപഭോക്താവ് ചെലവഴിക്കുന്നില്ലെങ്കിൽ തുക ആഴ്ചതോറും തിരിച്ചെടുക്കുന്ന സംവിധാനവും നടപ്പാക്കാം.

Tags:    
News Summary - Big people alone are not enough; Protect minors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.