കൊയിലാണ്ടി: അപകടത്തിൽപെട്ട സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചശേഷം കടന്നുകളഞ്ഞ, അപകടം വരുത്തിയ ബൈക്ക് ഓടിച്ച ആളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടം വരുത്തിയത് മൂടാടി സ്വദേശി ഷംഷീർ (33) ആണെന്നു തിരിച്ചറിഞ്ഞത്. ജനുവരി ഒമ്പതിനു ദേശീയപാതയോരത്തുനിന്ന് ഓറഞ്ചു വാങ്ങി റോഡ് മുറിച്ചു കടക്കുകയായിരുന്ന ഭവാനി (55) യെയാണ് ബുള്ളറ്റ് ഇടിച്ചത്.
റോഡിൽ തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. ഇവരെ ആംബുലൻസിൽ കൊണ്ടു പോയതിനുശേഷം അപകടം വരുത്തിയ ആളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രതിയെ തിരിച്ചറിയാനുള്ള നിരീക്ഷണ കാമറ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇയാൾ തലശേരിയിൽ ആശുപത്രി ജീവനക്കാരനാണ്. ഉച്ച സമയത്തായിരുന്നു അപകടം.
വാഹനത്തിെൻറ നമ്പർ ആരും ശ്രദ്ധി ച്ചിരുന്നില്ല. ഭവാനിയമ്മ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.