കോഴിക്കോട്: വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബി.ജെ.പി നേതാവ് അഡ്വ. ശങ്കു ടി ദാസ് ആശുപത്രി വിട്ടു. ഏറെ നാൾ വെന്റിലേറ്ററിലായിരുന്ന ശങ്കു നിരവധി നിർണായക ശസ്ത്രക്രിയകൾക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. ഇദ്ദേഹത്തെ പൂച്ചെണ്ടും മധുരവും നൽകി ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ചേർന്ന് യാത്രയാക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
'എല്ലാവരുടെയും പ്രാർത്ഥനകൾക്കൊടുവിൽ ശങ്കു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആവുകയാണ്. ആരോഗ്യ സ്ഥിതി പൂർണമായും മെച്ചപ്പെടാനുണ്ട്. സന്ദർശനം തത്കാലം ഒഴിവാക്കണം' - ശങ്കു ഡിസ്ചാർജ് ആകുന്ന വിവരം പങ്കുവെച്ച് ബി.ജെ.പി വക്താവ് സന്ദീപ് ജി വാര്യരാണ് ഫേയ്സ്ബുക്കിലൂടെ അറിയിച്ചു.
ബാര്‍ കൗണ്‍സില്‍ അംഗവും തൃത്താലയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായിരുന്ന ശങ്കു ടി ദാസിന് ജൂൺ 23ന് രാത്രിയായിരുന്നു അപകടം സംഭവിച്ചത്. രാത്രി പത്തരയോടെ മലപ്പുറം ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ആദ്യം കോട്ടക്കല്‍ മിംസിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിംസിലും പ്രവേശിപ്പിച്ചു. കരളിന് പരിക്കേറ്റ ശങ്കുവിന് ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നു.
അതിനിടെ, അപകടത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സമൂഹ മാധ്യമങ്ങളിൽ സംഘപരിവാർ അനുകൂലികൾ പോസ്റ്റിട്ടിരുന്നു. അപകടത്തെ തുടർന്ന് അരമണിക്കൂർ ചോര വാർന്ന് റോഡിൽ കിടന്നു എന്നൊക്കെയായിരുന്നു പ്രചാരണം. എന്നാൽ, ഇത് തള്ളി ബി.ജെ.പി നേതാക്കഹ തന്നെ രംഗത്തെത്തിയിരുന്നു. അപകടത്തിൽ ഒരു ദുരൂഹതയുമില്ലെന്നും എന്തിനും ഏതിനും ദുരൂഹത ആരോപിക്കുന്നത് ഒരു തരം മനോരോഗമാണെന്നും പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി വിമർശിച്ചിരുന്നു. ആര്‍ക്ക് അപകടം പറ്റിയാലും അതിന് പിന്നില്‍ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂവെന്നും ഇത്തരം ആരോപണങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കാനേ ഉപകരിക്കൂ എന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സാമൂഹിക പ്രവര്‍ത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാന്‍ പോകുന്നവരാണെന്ന സന്ദേശം നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക. അതും ചികിത്സ വേണ്ട മറ്റൊരു മനോഭാവമാണ്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ അരകിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചതായും സന്ദീപ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.