ബൈക്കപകടം: വൈപ്പിനിൽ രണ്ട് യുവാക്കള്‍ മരിച്ചു

വൈപ്പിൻ: ബൈക്ക് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചാവക്കാട് വലപ്പാട് സ്വദേശികള ായ വിഷ്ണു , സിനോജ് എന്നിവരാണ് മരിച്ചത്. വൈപ്പിനിൽ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

എറണാകുളത്ത് നിന്ന് ചാവാക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നായരമ്പലം മാനാട്ട്്പറമ്പ് പള്ളിക്ക് സമീപമാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ ബൈക്ക് പള്ളിക്ക് സമീപമുള്ള കലുങ്കില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ഇരുവരേയും സമീപത്ത് പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - bike accident two youths died in vypin -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.