പുരുഷോത്തമൻ

ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കാക്കൂർ (കോഴിക്കോട്): ബൈക്കിൽ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചേളന്നൂർ 9/5ലെ ബാലകൃഷ്ണ വുഡ് ഇൻഡസ്ട്രീസ് ഉടമ ഈന്താട്ട് പുരുഷോത്തമനാണ് (57) മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30 ഓടെ കാക്കൂർ ജങ്ഷനിലാണ് അപകടം.

ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോൾ പാവണ്ടൂർ ഭാഗത്തുനിന്ന് കാക്കൂർ പ്രധാന റോഡിലേക്ക് കയറിയ ബൈക്കിൽ ബാലുശ്ശേരി ഭാഗത്തുനിന്ന് രോഗിയുമായി അമിത വേഗത്തിലെത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ അതേ ആംബുലൻസിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചു.

ഭാര്യ: ഷൈജ. മക്കൾ: ഷിബിൻലാൽ (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു), ഷിബിജ (നഴ്സ്, എം.വി.ആർ കാൻസർ സെന്റർ, ചാത്തമംഗലം). മരുമക്കൾ: ഹിമ (ക്ലിനിക്കൽ ഡേറ്റ അസോസിയേറ്റ്സ്, ബംഗളൂരു), ശ്രീജിത്ത് (കൊടിയത്തൂർ സഹകരണ ബാങ്ക്). സഹോദരങ്ങൾ: ശ്രീമതി, കാർത്യായനി (കുറുമ്പൊയിൽ), ബാലകൃഷ്ണൻ (ദുബൈ), വാസുദേവൻ, പരേതരായ ചന്ദ്രമതി, ലീല.

Tags:    
News Summary - Bike rider dies after crash with ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.