ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; പമ്പ അട്ടത്തോടിന് സമീപമാണ് അപകടം

ശബരിമല: നിലയ്ക്കൽ-പമ്പ റോഡിലെ അട്ടത്തോടിന് സമീപം ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. നിലയ്ക്കലിൽ നിന്നും തീർഥാടകരുമായി പമ്പയിലേക്ക് വന്ന മൂന്ന് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

തീർഥാടകരുമായി പമ്പയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന വാഗണർ കാർ ഇടിച്ചു. ഇതിന് പിന്നാലെ വന്ന ടവേര കാറും വാഗണറിന് പുറകു വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

അപകടത്തിൽപ്പെട്ട രണ്ട് കാറുകളുടെയും മുൻവശം പൂർണമായും തകർന്നു. പൊലീസും മോട്ടോർ വാഹന വകുപ്പും എത്തി വാഹനങ്ങൾ അപകടസ്ഥലത്ത് നിന്നും നീക്കി.

Tags:    
News Summary - Vehicles of Sabarimala pilgrims collided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.