തിരുവനന്തപുരം: പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ എസ്.എഫ്.െഎയുമായി ബന്ധപ്പെട്ട് ബിനീഷ് ഉൾപ്പെട്ട നിരവധി അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ബിനീഷിനെതിരായ ക്രിമിനല്‍ കേസുകള്‍ പിതാവ് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പിന്‍വലിച്ചെന്ന് മുൻ യു.ഡി.എഫ് മന്ത്രിമാർ ആരോപിച്ചിരുന്നു.
സിനിമാമേഖലയിലെ ബിനീഷിെൻറ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കോടിയേരി മന്ത്രിയായിരിക്കെ ബിനീഷ് അനധികൃതമായി പാസ്പോര്‍ട്ട് കൈപ്പറ്റിയെന്ന് ആരോപണമുയർന്നു. മലയാളിയായ വിദേശ വ്യവസായിയുടെ സ്ഥാപനത്തിൽ ഉന്നത തസ്തികയിൽ ജോലി ലഭിച്ചതും ബിനീഷിെൻറ സൗഹൃദങ്ങളും പലപ്പോഴായി വിവാദമായി. നടൻ എന്നതിനപ്പുറം സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടീമിലെ അംഗവുമായിരുന്ന ബീനീഷ്, കേരള ക്രിക്കറ്റ് അസോസിയേഷെൻറ ഭാരവാഹിയാകാൻ നടത്തിയ നീക്കവും പുറത്തുവന്നു.
ആർഭാട ജീവിതമായിരുന്നു ബിനീഷിേൻറത്. ആഡംബര വാഹനങ്ങൾ ഉപയോഗിച്ചുവന്നു. എന്നാൽ, അതെല്ലാം സുഹൃത്തുക്കളുടേതാണെന്ന പ്രതികരണമാണ് പലപ്പോഴുമുണ്ടായത്. പണമിടപാട്, സ്വർണക്കടത്ത്, മയക്കുമരുന്ന് ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് പേര് ഉയർന്നുവന്നിരുന്നു. അതെല്ലാം ബിനീഷ് നിഷേധിച്ചു. എന്നാൽ, അതൊക്കെ ശരിയാണെന്ന നിലക്കാണ് അന്വേഷണം നീങ്ങുന്നത്.
രണ്ട് വർഷത്തിനിടെ കോടിയേരിയുടെ രണ്ട് മക്കൾക്കുമെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു. ഇതെല്ലാം പാര്‍ട്ടി സെക്രട്ടറിയെ അപകീര്‍ത്തിപ്പെടുത്താന്‍ രാഷട്രീയ എതിരാളികള്‍ ഉന്നയിക്കുന്നതായാണ് സി.പി.എം നേതൃത്വം പ്രതികരിച്ചിരുന്നത്. ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ, പണമിടപാട് ആരോപണങ്ങൾ കോടിയേരി ബാലകൃഷ്ണനെ പ്രതിേരാധത്തിലാക്കിയിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കൈമാറ്റം ഉൾപ്പെടെ വിഷയങ്ങളിൽ ആരോപണ വിധേയമായ സ്ഥാപനങ്ങളും വ്യക്തികളുമായുള്ള ബിനീഷിെൻറ ബന്ധങ്ങളും പരിശോധിച്ചുവരികയാണ്. ബിനീഷിെൻറ സ്വത്ത് വിവരങ്ങൾ ശേഖരിക്കാനും ബാങ്ക് വിനിമയങ്ങൾ തടയാനും കേന്ദ്ര ഏജൻസികൾ നടപടി കൈക്കൊണ്ടിട്ടുണ്ട്. വരുംദിവസങ്ങളിൽ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലും കേന്ദ്ര ഏജൻസികൾ കേസെടുക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.