തന്‍റെ ഫേസ്ബുക് പോസ്റ്റുകൾ മാസ് റിപ്പോർട്ടിങ് നടത്തി ഡിലീറ്റ് ചെയ്യിപ്പിക്കുന്നുവെന്ന പരാതിയുമായി ബിനീഷ് കോടിയേരി. തന്‍റെ പ്രൊഫൈൽ ബ്ലോക് ചെയ്യിക്കാനും ശ്രമം നടക്കുകയാണ്. ഇന്നലെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിന് മാസ് റിപ്പോർട്ട് അടിച്ചുവെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
'' എന്‍റെ ആശയങ്ങളോട് പേടി, എന്‍റെ വാക്കുകളെ പേടി. നിങ്ങൾ പേടിച്ചുകൊണ്ടേയിരിക്കൂ... ഇന്നലെ എന്‍റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളയുന്നു, എന്‍റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യിക്കുന്നു എന്തൊക്കെയാണ് !! എന്തിനാണ് ?
എനിക്ക് പറയാനുള്ള കാര്യങ്ങൾ ഇനിമുതൽ ബിനീഷ് കോടിയേരി എന്ന ഫേസ്ബുക് പേജ് വഴിയും എന്‍റെ പേരിലുള്ള ഇൻസ്റ്റാഗ്രാം ഐഡി വഴിയും പങ്കുവയ്ക്കും. എന്‍റെ പേരിലുള്ള വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയുക. ''
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ഒരു വർഷം ജയിലിൽ കഴിഞ്ഞ ബിനീഷ് കോടിയേരി കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഇനി മുഴുവൻ സമയ അഭിഭാഷകനായി പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പി.സി. ജോർജിന്‍റെ മകൻ ഷോൺ ജോർജിനൊപ്പം ഹൈകോടതിക്ക് സമീപം ബിനീഷ് പുതിയ ഓഫിസും ആരംഭിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.