ആലപ്പുഴ: സി.പി.ഐയും കൊള്ളാം, സി.പി.എമ്മും കൊള്ളാമെന്ന് ജനം പരിഹസിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആലപ്പുഴ വലിയചുടുകാട്ടിൽ പി. കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ആരാണ് കേമൻ എന്ന മത്സരം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു.
കാലത്തിന്റെ ചുവരെഴുത്ത് കാണാതെ മുന്നോട്ടുപോകാനാകില്ല. ഇടതു പാർട്ടികൾക്ക് ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം. തിരുത്താൻ തയാറാകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുകയാണ്. യാന്ത്രികമായി ‘സഖാക്കളേ, മുന്നോട്ട്’ എന്ന് മുദ്രാവാക്യം മുഴക്കി മുന്നോട്ട് പോകാനാണ് ശ്രമമെങ്കിൽ നമ്മൾ യാന്ത്രിക ഇടതുപക്ഷവും യാന്ത്രിക കമ്യൂണിസ്റ്റുകളുമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ സമ്മേളനം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.