തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി സമരക്കാരെ ചർച്ചക്ക് വിളിക്കണമെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷ വരുന്നതിനാൽ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്കയുണ്ട്. എ.ഡി.എം തലത്തിലുള്ള ചര്‍ച്ച കൊണ്ട് കാര്യമില്ല. അത് റോഡിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതാണ്. ലോ അക്കാദമിയിലേത് വിദ്യാഭ്യാസ പ്രശ്‌നമാണ്. അതില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ചര്‍ച്ച നടത്തേണ്ടത്. ബിനോയ് വിശ്വം പറഞ്ഞു.
അതേ സമയം ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചേരാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ആറാം തിയതിയാണ് യോഗം. നേരത്തെ 10 ാം തിയിതി ചേരാനിരുന്ന യോഗം കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ആറാം തിയതി ചേരാന്‍ തീരുമാനിച്ചത്. ഈ യോഗത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.
ലോ അക്കാദമി ഡയറക്ടര്‍ എന്‍.നാരായണന്‍ നായരും മകള്‍ ലക്ഷ്മി നായരും കഴിഞ്ഞ ദിവസം സി.പി.ഐ. സംസ്ഥാന നേതാക്കളെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.