മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ല ഭരണകൂടങ്ങൾ എർപ്പെടുത ്തിയ നിയന്ത്രണം ലംഘിച്ച് കടത്തിയ കോഴിയിറച്ചി പിടികൂടി. കോഴിക്കോട് മുക്കത്ത് വെച്ചാണ് ഓട്ടോറിക്ഷയിൽ കടത്തിയ ക ോഴിയിറച്ചി പിടികൂടിയത്.
മഞ്ചേരി ഭാഗത്ത് നിന്ന് പൂനൂർ മേഖലയിലെ ഹോട്ടലുകളെ ലക്ഷ്യമിട്ട് എത്തിച്ച 123 കിലോ കോഴിയിറച്ചിയാണ് മുക്കം പൊലീസും നഗരസഭ ആരോഗ്യ വകുപ്പും വ്യാപാരികളും ചേർന്ന് പിടികൂടിയത്.
ശനിയാഴ്ച രാവിലെ കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിലെ കാരശ്ശേരി ബാങ്കിന് സമീപമാണ് കോഴികടത്ത് പിടികൂടിയത്. മുക്കത്ത് വെള്ളിയാഴ്ച ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കി കോഴിക്കടകൾ പ്രവർത്തിച്ച് തുടങ്ങിയിരുന്നു. ഇതിന്‍റെ മറവിലാണ് കോഴിക്കടത്ത്. പിടികൂടിയ കോഴിയിറച്ചി ആരോഗ്യ വകുപ്പ് നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.