പക്ഷിനിരീക്ഷകന്‍ എല്‍ദോസ് വനത്തിൽ മരിച്ച നിലയിൽ

കോതമംഗലം: പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളിൽ എല്‍ദോസിനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ മുതല്‍ എല്‍ദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോതമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഭൂതത്താന്‍കെട്ടിന് സമീപം ചാട്ടക്കല്ല് വനഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

തട്ടേക്കാട് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് പക്ഷി നിരീക്ഷണത്തില്‍ സജീവമായിരുന്ന എല്‍ദോസ് ഈ മേഖലയില്‍ ശ്രദ്ധ നേടിയ ആളായിരുന്നു. പക്ഷി എല്‍ദോസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടൂറിസ്റ്റ് ഗൈഡായും പ്രവര്‍ത്തിച്ചിരുന്നു.

Tags:    
News Summary - Birdwatcher Eldos found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.