തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

തലശ്ശേരി: ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. മേലൂർ സ്വദേശിയായ ധനരാജിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി വൈകീട്ടായിരുന്നു സംഭവം. കൈയിലും നെഞ്ചിലുമാണ് വെട്ടേറ്റത്. 

സുഹൃത്തിന്‍റെ വീട്ടിൽ പോയി മടങ്ങവെയാണ് ധനരാജിന് വെട്ടേറ്റത്. ഇയാളെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഘർഷ സാധ്യതയുള്ളതിനാൽ സ്ഥലത്ത് പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. 

Tags:    
News Summary - bjp activist attacked in thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.