റാന്നി: റാന്നി ഗ്രാമപഞ്ചായത്ത് വീണ്ടും വിവാദമാകുന്നു. കഴിഞ്ഞ തവണ ബി.ജെ.പി- എൽ. ഡി. എഫ് കൂട്ട് കെട്ടാണെങ്കിൽ ഇത്തവണ അത് മറിച്ചായി. റാന്നി ഗ്രാമപഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടില്‍ സ്വതന്ത്രാംഗം പ്രസിഡന്‍റായി. കെ.ആര്‍ പ്രകാശാണ് കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടില്‍ വിജയിച്ചത്. ബി.ജെ.പി അംഗം എ.എസ് വിനോദ് ആണ് പ്രകാശിന്‍റെ പേര് നിർദേശിച്ചത്. കോൺഗ്രസ് അംഗം മിനി തോമസ് പിന്താങ്ങുകയും ചെയ്തു.പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി- കോൺഗ്രസ് കൂട്ടുകെട്ടില്‍ ആറിനെതിരെ ഏഴ് വോട്ടിനാണ് എൽ.ഡി.എഫ് അംഗത്തെ പരാജയപ്പെടുത്തി കെ. ആർ പ്രകാശ് വിജയിച്ചത്.സ്വതന്ത്രാംഗം സച്ചിന്‍ വയലായാണ് എല്‍.ഡി.എഫിനു വേണ്ടി മത്സരിച്ചത്.
കോണ്‍ഗ്രസിന്‍റെ നാലും,ബി.ജെ.പിയുടെ രണ്ടും സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത്.എല്‍.ഡി.എഫില്‍ സി.പി.എം നാല്,കോരളാ കോണ്‍ഗസ് ഒന്ന്,സ്വതന്ത്രന്‍ ഒന്ന്.ബി.ജെ.പി പിന്തുണയോടെ കേരള കോണ്‍ഗ്രസ് അംഗം പഞ്ചായത്ത് ഭരിച്ചത് സംസ്ഥാനത്തു തന്നെ വലിയ വിവാദം ആയിരുന്നു.തുടര്‍ന്ന് എല്‍.ഡി.എഫ് നിര്‍ദ്ദേശ പ്രകാരം പ്രസിഡന്‍റ് രാജി നല്‍കിയിരുന്നു.തുടര്‍ന്നാണ് സ്വതന്ത്രാംഗത്തെ ബി.ജെ.പിയും കോണ്‍ഗ്രസും ഒരു പോലെ പിന്തുണച്ചത്. അതേ സമയം കോൺഗ്രസ് പഞ്ചായത്ത് മണ്ഡലം കമ്മറ്റിക്ക് ഈ അവിശുദ്ധ കൂട്ടുകെട്ടിൽ ബന്ധമില്ലെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.