തിരുവനന്തപുരം: കെ. സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായതോടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അ സ്വാരസ്യങ്ങളേയും ഗ്രൂപ്പ് പോരിനേയും തുടർന്ന് യുവമോർച്ച നേതാവ് രാജിവെച്ചു. യുവമോർച്ച സംസ്ഥാന സമിതിയം ഗം എസ്. മഹേഷ് കുമാറാണ് രാജിവെച്ചത്.
തിരുവനന്തപുരം മണ്ഡലത്തിൽ ഭൂരിപക്ഷം വോട്ടുകൾ നേടിയയാളെ അവഗണിച്ച് മെറ്റാരാളെ മണ്ഡലം അധ്യക്ഷനായി തെരഞ്ഞെടുത്തതാണ് മഹേഷിനെ പ്രകോപിപ്പിച്ചത്. ഗ്രൂപ്പ് താത്പര്യം മുൻനിർത്തിയാണ് ഭാരവാഹി നിർണയമെന്നും സംസ്ഥാന അധ്യക്ഷൻ ഗ്രൂപ്പ് കളിക്ക് നേതൃത്വം നൽകുകയാണെന്നും മഹേഷ് കുമാർ ആരോപിച്ചു.
മണ്ഡലം അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വലിയശാല പ്രവീണിനായിരുന്നു കൂടുതൽ േവാട്ട് ലഭിച്ചത്. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഇയാളെ പരിഗണിക്കാതെ വോട്ടിെൻറ എണ്ണത്തിൽ മൂന്നാം സ്ഥാനത്തായ വാർഡ് കൗൺസിലർ കൂടിയായ എസ്.കെ.പി രമേശനെ അധ്യക്ഷനാക്കുകയായിരുന്നു.
എന്നാൽ, മണ്ഡലം ഭാരവാഹിത്വത്തിൽ ഉൾപ്പെടുത്താത്തവരെ ജില്ലാ ഭാരവാഹിത്വത്തിൽ ഉൾപ്പെടുത്തുമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന വിശദീകരണം. നേരത്തേ ഗ്രൂപ്പടിസ്ഥാനത്തിൽ പാർട്ടിയുടെ കാസർകോട് ജില്ലാ അധ്യക്ഷനെ നിയമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാർ രാജിക്കൊരുങ്ങിയിരുന്നു.
മുതിർന്ന നേതാക്കളുൾപ്പെടുന്ന ഗ്രൂപ്പിനെയും കർണാടക നേതൃത്വത്തിെൻറ പിന്തുണയുള്ള ഗ്രൂപ്പിനെയും വെട്ടിയാണ് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിെൻറ ജില്ലയിലെ പ്രധാന നേതാവായ കെ. ശ്രീകാന്തിനെ തന്നെ വീണ്ടും പ്രസിഡൻറായി നാമനിർദേശം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.