കൊച്ചി: ബി.ജെ.പി യുടെ പുതിയ സംസ്ഥാന പ്രസിഡൻറിനെ തീരുമാനിക്കാൻ കേന്ദ്ര നേതാക്കൾ പെങ്കടുത്ത് വിളിച്ചുചേർത്ത യോഗത്തിലും കടുത്ത ഭിന്നത. പകൽ മുഴുവൻ നീണ്ട ചർച്ചയിൽ വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ് പക്ഷങ്ങൾ നിലപാട് കടുപ്പിച്ച് വാദങ്ങളിൽ ഉറച്ചു നിൽക്കുകയായിരുന്നു. വി. മുരളീധരനും ഒപ്പം നിൽക്കുന്നവരും കെ. സുരേന്ദ്രനെ പ്രസിഡൻറ് ആക്കണമെന്ന നിലപാടെടുത്തപ്പോൾ എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവർക്കു വേണ്ടി കൃഷ്ണദാസ് പക്ഷം വാദിച്ചു. ഒരു ഘട്ടത്തിൽ പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാനുള്ള സന്നദ്ധത കൃഷ്ണദാസും അറിയിച്ചതായാണ് വിവരം. മെഡിക്കൽ േകാഴയിലെ പേരുദോഷം രമേശിെൻറ സാധ്യതകൾ കുറച്ചതാണ് കൃഷ്ണദാസ് പക്ഷം രാധാകൃഷ്ണെൻറ പേര് ഉയർത്താൻ കാരണം. ജൻ ഒൗഷധി േകന്ദ്രങ്ങൾ അനുവദിച്ചതിലെ അഴിമതി ഇദ്ദേഹത്തിന് വിനയാകുമെന്ന് ഉറപ്പായതോടെയാണ് കൃഷ്ണദാസിെൻറ പേരും ഉയർന്നത്.
സമവായ സാധ്യത മങ്ങിയതോടെ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് പറഞ്ഞ് നേതാക്കൾ ചർച്ച അവസാനിപ്പിച്ചു. വിവരങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും അവർ തീരുമാനമെടുക്കുമെന്നും ചർച്ചകൾക്ക് നേതൃത്വം നൽകിയ കേരളത്തിെൻറ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു. രാജക്ക് പുറമെ നളിൻകുമാർ കട്ടീൽ എം.പിയും യോഗത്തിൽ പെങ്കടുത്തു. സ്വകാര്യ ഹോട്ടലിൽ രാവിലെ സംസ്ഥാന കോർ കമ്മിറ്റി യോഗം നടന്നു.തുടർന്ന് സംസ്ഥാന നേതാക്കളും ജില്ല പ്രസിഡൻറുമാരും പോഷക സംഘടന ഭാരവാഹികളും നേതാക്കെള ഒറ്റക്കൊറ്റക്ക് കണ്ട് അഭിപ്രായം പറഞ്ഞു. ഏറ്റവും ഒടുവിൽ ആർ.എസ്.എസ് നേതാക്കളുടെ ഉൗഴമായിരുന്നു. രാവിലെ തുടങ്ങിയ യോഗവും കൂടിക്കാഴ്ചയും വൈകുന്നേരം 6 മണിയോടെയാണ് അവസാനിച്ചത്. ഇതിനിടയിൽ 50 ഒാളം പേരുടെ അഭിപ്രായമാണ് നേതാക്കൾ തേടിയത്. ചർച്ചകളിൽ കെ. സുരേന്ദ്രെൻറ പേരിന് തന്നെയാണ് മുൻതൂക്കമെന്നാണ് വിവരം.
അമിത്ഷാ സുേരന്ദ്രനെ പ്രസിഡൻറാക്കാനാണ് ആദ്യം ശ്രമിച്ചതും. എന്നാൽ, മുരളീധരന് എം.പി. സ്ഥാനം നൽകിയ സാഹചര്യത്തിൽ ഇവർക്കൊപ്പം നിൽക്കുന്ന സുരേന്ദ്രന് തന്നെ പ്രസിഡൻറ് സ്ഥാനവും നൽകുന്നതിലെ ഗ്രൂപ് സമവാക്യത്തെയാണ് പ്രധാനമായും കൃഷ്ണദാസ് പക്ഷം ചോദ്യം ചെയ്യുന്നത്. ചില മുതിർന്ന ആർ.എസ്.എസ് നേതാക്കൾക്ക് സുരേന്ദ്രനോടുള്ള അപ്രീതിയും കൃഷ്ദാസ് പക്ഷത്തിന് പ്രതീക്ഷ നൽകുന്നു. കൂടുതൽ പേരുകൾ ഉയർത്തിക്കൊണ്ടുവന്ന് സുേരന്ദ്രെൻറ സ്ഥാനലബ്ധി തടയാനാണ് ഇവരുടെ ശ്രമം. ഇക്കാര്യത്തിൽ ആർ.എസ്.എസിെൻറ നിലപാട് തന്നെയാകും നിർണായകമാകുക. പുറത്തു നിന്നൊരാളെ െകാണ്ടുവരാതെ പാർട്ടിയിൽ സജീവമായ ഒരാളെ പ്രസിഡൻറാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.