ന്യൂഡൽഹി: രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങൾക്ക് സംരക്ഷണമൊരുക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതിയൻ കത്തോലിക്കബാവ. ബി.ജെ.പിയുടെ നയങ്ങളും സമീപനങ്ങളും എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അധ്യക്ഷൻ പറഞ്ഞു.
ക്രൈസ്തവരുടെ പള്ളികൾ ബി.ജെ.പി ആക്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. തീവ്രവാദ സംഘടനകൾ നടത്തുന്ന അക്രമങ്ങളെ അപലപിക്കാൻ ബി.ജെ.പി തയാറാകുന്നില്ല. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണത്തിൽ ബി.ജെ.പിയുടെ നിശബ്ദ പിന്തുണയുണ്ടോ എന്ന് സഭകൾ സംശയിക്കുന്നു.
രാഷ്ട്രനിർമാണത്തിന് ക്രൈസ്തവ സഭകൾക്കുള്ള പങ്ക് മനസിലാക്കാതെ എതിർ സമീപനം സ്വീകരിക്കരുത്. അത്തരമുള്ള സമീപനങ്ങൾ ഉണ്ടാകുന്നത് സഭകളും സർക്കാരും തമ്മിലുള്ള ബന്ധം ശിഥിലമാകാൻ കാരണമാകുമെന്നും ഓർത്തഡോക്സ് സഭാ അധ്യക്ഷൻ വ്യക്തമാക്കി.
ഏത് മതം വിശ്വസിക്കാനും ആ മതം പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകിയിട്ടുണ്ട്. അതിന് ആരുടെയും പിന്തുണ ആവശ്യമില്ല. മത സ്വാതന്ത്ര്യത്തിനെതിരെ ആര് പ്രവർത്തിച്ചാലും പ്രതികരിക്കും. നിർബന്ധിത മതപരിവർത്തനം ആർക്കും ചോദ്യം ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.