തിരുവനന്തപുരം: മാസപ്പടിക്കാരുടെ സമ്മേളനമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കാണുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അഴിമതി നടത്തുന്നതിൽ സഹകരിക്കുന്ന ഭരണ- പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും അഴിമതിക്കെതിരായ പ്രചാരണമായിരിക്കും പുതുപ്പള്ളിയിൽ ബി.ജെ.പി നടത്തുക. പുതുപ്പള്ളിയിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എന്ത് വികസനമാണ് ചർച്ചചെയ്യാനുള്ളത്? കേരളത്തിലെ അവികസിതമായ മണ്ഡലങ്ങളിലൊന്നാണ് പുതുപ്പള്ളിയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. പുതുപ്പള്ളിയിലെ ബി.ജെ.പി സ്ഥാനാർഥിയെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു.
സംസ്ഥാനത്തെ അന്വേഷണ ഏജൻസികളൊന്നും മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം അന്വേഷിക്കാൻ തയാറാകാത്തതിനാൽ കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.