ബി.ജെ.പിക്കെതിരെ സി.പി.എം -കോൺഗ്രസ്​ കൂട്ടുകെട്ട്​; ചെന്നിത്തലയുടെ വീട്ടുപടിക്കൽ ഉപവാസവുമായി ബി.ജെ.പി

മാന്നാർ (ആലപ്പുഴ): ബി.ജെ.പി ഭരണത്തിൽ വരാതിരിക്കാൻ സി.പി.എമ്മിനെ​ പിന്തുണച്ച കോൺഗ്രസ്​ നടപടിയിൽ പ്രതിഷേധവുമായി ബി.ജെ.പി. പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ത​ട്ട​ക​മാ​യ ചെ​ന്നി​ത്ത​ല -​തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തി​ലെ സി.പി.എം - കോൺഗ്രസ് കൂട്ടുകെട്ടിനെതിരെയാണ്​ ബി.ജെ.പി സമരം പ്രഖ്യാപിച്ചത്​.

രമേശ് ചെന്നിത്തലയുടെ വീട്ടുപടിക്കൽ ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ ഉപവസിക്കും. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉപവാസം ഉദ്​ഘാടനം ചെയ്യും.

18 സീറ്റുള്ള ചെ​ന്നി​ത്ത​ല -​തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തിൽ യു.​ഡി.​എ​ഫി​നും ബി.​ജെ.​പി​ക്കും ആ​റു​വീ​തവും എൽ.ഡി.എഫിന്​ അഞ്ചും അം​ഗ​ങ്ങ​ളാണുള്ളത്​. പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ം പ​ട്ടി​ക​ജാ​തി വ​നി​ത​സം​വ​ര​ണമാണ്​. ഈ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്​ സ്ഥാ​നാ​ർ​ഥി​യുണ്ടായിരുന്നില്ല. ഈ സാ​ഹ​ച​ര്യ​ത്തി​ൽ ബി.​ജെ.​പി​യെ ഒ​ഴി​വാ​ക്കാ​ൻ കോൺഗ്രസ്​ പ്രതിനിധികൾ എ​ൽ.​ഡി.​എ​ഫി​ന്​ വോ​ട്ടു​ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് വി​മ​ത​നാ​യ 15ാം വാ​ർ​ഡ്​ അം​ഗം ദി​പു പ​ട​ക​ത്തി​ൽ വോ​​ട്ടെ​ടു​പ്പി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്നു. പ​ടി​ഞ്ഞാ​േ​റ വ​ഴി ഒ​ന്നാം വാ​ർ​ഡി​ൽ ജ​ന​റ​ൽ സീ​റ്റി​ൽ​നി​ന്ന്​ വി​ജ​യി​ച്ച സി.​പി.​എ​മ്മി​ലെ വി​ജ​യ​മ്മ ഫി​ലേ​ന്ദ്ര​നാ​ണ് പ്ര​സി​ഡ​ൻ​റാ​യ​ത്.

11 വോ​ട്ട്​ നേ​ടി​യാ​ണ് വി​ജ​യ​മ്മ​യു​ടെ വി​ജ​യം. ​ൈവ​സ്​ പ്ര​സി​ഡ​ൻ​റ​്​ സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ ര​വി​കു​മാ​ർ വി​ജ​യി​ച്ചു. എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​യു​ടെ ഒ​രു​വോ​ട്ടു​കൂ​ടി നേ​ടി​ ഏ​ഴ് വോ​ട്ട്​ ക​ര​സ്ഥ​മാ​ക്കിയാണ്​ രവികുമാർ വി​ജ​യി​ച്ച​ത്.

Tags:    
News Summary - BJP protest against Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.