കരിക്കുലം കോർ കമ്മിറ്റിയിൽ ബി.ജെ.പി പ്രതിനിധി: വിദ്യാഭ്യാസ മേഖലയിലെ ഹിന്ദുത്വവൽക്കരണ ശ്രമത്തിൽനിന്നും സി.പി.എം പിന്മാറണം -ഫ്രറ്റേണിറ്റി

തിരുവനന്തപുരം: കരിക്കുലം കോർ കമ്മിറ്റിയിൽ ബി ജെ പി പ്രതിനിധിയെ ഉൾപ്പെടുത്തിയ നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അക്കാദമിക കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയിൽ

ആദ്യമായി ബി.ജെ.പി അനുകൂല അധ്യാപക സംഘടന പ്രാതിനിധി കൂടി ഉൾപ്പെട്ടതിന് പിന്നിൽ വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ വൽകരണത്തിനുള്ള സി.പി.എം നടപടിയാണ്.

വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വൈസ് ചെയർമാനുമായ കമ്മിറ്റി സർക്കാർ മാറുന്നത് വരെയുള്ള സ്ഥിരം സംവിധാനമാണ്. സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണ നടപടികൾക്ക് ഉൾപ്പെടെ അംഗീകാരം നൽകേണ്ട സമിതിയാണ് ബി.ജെ.പി സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ്കുമാറിനെയും ഇടതു പാർട്ടിക്കാരെയും കുത്തിനിറച്ച് പുനഃസംഘടിപ്പിച്ചത്.

ഹയർസെക്കൻഡറി മേഖലയുമായി ബന്ധപ്പെട്ട അക്കാദമിക വിഷയങ്ങളും പാഠപുസ്തകങ്ങളുടെ അംഗീകാരം ഉൾപ്പെടെ കാര്യങ്ങളും തീരുമാനിക്കുന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയിലൂടെ വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇടതു പക്ഷ സർക്കാരിൻ്റെ കാപട്യത്തെ ശക്തമായി ചോദ്യം ചെയ്യുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് കൂട്ടി ചേർത്തു.

സംസ്ഥാന ആക്ടിംഗ് പ്രസിഡന്‍റ് കെ.എം ഷെഫ്റിൻ അധ്യക്ഷത വഹിച്ച സെക്രട്ടറിയേറ്റ് യോഗത്തിൽ ജനറൽ സെക്രട്ടറി എസ്. മുജീബുറഹ്മാൻ, അർച്ചന പ്രജിത്ത്, കെ.കെ അഷ്റഫ്, , ഫസ്ന മിയാൻ, മഹേഷ് തോന്നക്കൽ, ലത്തീഫ് പി എച്ച്, അമീൻ റിയാസ്, ഫാത്തിമ നൗറിൻ, തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - BJP representative in the Curriculum Core Committee Fraternity Movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.