തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രെൻറ അറസ്റ്റും തുടർന്ന് പാർട്ടി കൈക്കൊണ്ട നടപടികളും ബി.ജെ.പിക്കുള്ളിൽ കടുത്തഭിന്നത സൃഷ്ടിച്ചു. നിരോധാജ്ഞ ലംഘിച്ച് ദർശനത്തിനെത്തവേ അറസ്റ്റിലായ സുരേന്ദ്രനെ പാർട്ടി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള ഉൾെപ്പടെ പ്രമുഖ നേതാക്കളാരും ജയിലിൽ സന്ദർശിക്കാതിരുന്നതാണ് ഭിന്നതക്ക് വഴിവെച്ചത്. വി. മുരളീധരൻ എം.പി മാത്രമാണ് സുരേന്ദ്രനെ സന്ദർശിച്ചത്.
ഹിന്ദു െഎക്യേവദി അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിനെതുടർന്ന് നടന്ന ഹർത്താലിനെ പിന്തുണച്ച ബി.ജെ.പി, സുരേന്ദ്രെൻറ അറസ്റ്റിൽ കാര്യമായ പ്രതിഷേധങ്ങളൊന്നും ഉയർത്തിയില്ലെന്ന ആക്ഷേപം ഒരുവിഭാഗം ഉന്നയിക്കുന്നു. പേരിന് ചിലയിടങ്ങളിൽ വഴിതടയൽ നടത്തിയതൊഴിച്ചാൽ മറ്റ് പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല. വരുന്ന മേഞ്ചശ്വരം ഉപതെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ സ്ഥാനാർഥിയാകരുതെന്നാഗ്രഹിക്കുന്ന ചിലർ പാർട്ടിയിലുണ്ടെന്നും അവർ സി.പി.എമ്മും സർക്കാറും നടത്തുന്ന ഗൂഢനീക്കത്തിന് പരോക്ഷപിന്തുണ നൽകുകയാണെന്നും അവർ ആരോപിക്കുന്നു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമല സന്ദർശിക്കാനെത്തിയപ്പോൾ സംസ്ഥാന പ്രസിഡൻറ് അദ്ദേഹത്തോടൊപ്പം എത്താത്തതിനെയും പ്രവർത്തകർ വിമർശിക്കുന്നു.
ഒരു കേന്ദ്രമന്ത്രിയെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അപമാനിച്ചിട്ടും സംസ്ഥാന നേതൃത്വത്തിൽനിന്ന് ശക്തമായ പ്രതിേഷധമുണ്ടായില്ലെന്നും വിമർശനമുയരുന്നു. എം.ടി. രമേശ് മാത്രമാണ് പരസ്യമായി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.